തിരുവനന്തപുരം: ഗണപതി മിത്താണെന്ന പരാമര്‍ശത്തില്‍ വിശദീകരണവുമായി സ്പീക്കര്‍ എ.എന്‍. ഷംസീര്‍. താന്‍ ആരുടേയും മതവിശ്വാസം വ്രണപ്പെടുത്തിയിട്ടില്ല. താനല്ല, ആദ്യമായി ഇക്കാര്യം പറയുന്നത്. ശാസ്ത്രത്തെ കുറിച്ച് പറഞ്ഞാല്‍ എങ്ങനെ വിശ്വാസികള്‍ക്ക് എതിരാകും. മതവിശ്വാസത്തിന് അവകാശം നല്കുന്ന അതേഭരണഘടനയില് ശാസ്ത്രബോധത്തെ പ്രോത്സാഹിപ്പിക്കണമെന്നും പറയുന്നുണ്ട്. ഇക്കാര്യം മാത്രമാണ് താന്‍ ചെയ്തത്. തന്റെ പരാമര്‍ശം കൊണ്ട് ഒരുമതവിശ്വാസിക്കും മുറിവേല്ക്കില്ല. തന്റെ മതനിരപേക്ഷത അളക്കാന്‍ ആര്‍ക്കും സാധിക്കില്ല. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ സ്പീക്കര്‍ പദവിയില്‍ എത്തിയ ആളാണ് താന്‍. തന്റെ പരാമര്‍ശത്തില്‍ പ്രതിഷേധിക്കാനും പ്രതികരിക്കാനും എന്‍എസ്എസിന് അവകാശമുണ്ടെന്നും ഷംസീര്‍.
അതേസമയം, താങ്കള്‍ മതവിശ്വാസിയാണോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കാതെ ഷംസീര്‍ ഒഴിഞ്ഞു മാറി. താന്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ ആവറേജ് വിദ്യാര്‍ത്ഥി മാത്രമായിരുന്നു. എല്ലാ ചോദ്യങ്ങള്‍ക്കും താന്‍ ഉത്തരം എഴുതാറില്ലായിരുന്നെന്നും ഷംസീര്‍ മറുപടി നല്കി. ഗണപതിക്കെതിരായ പരാമര്‍ശത്തില്‍ മാപ്പു പറയില്ലെന്ന് വ്യക്തമാക്കിയാണ് ഷംസീര്‍ വാര്‍ത്തസമ്മേളനം അവസാനിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: