കൊല്ലം: കരുനാഗപ്പള്ളിയില്‍ വിദേശ വനിതയെ പീഡിപ്പിച്ച രണ്ടുപേര്‍ പിടിയില്‍. ചെറിയഴീക്കല്‍ സ്വദേശികളായ നിഖില്‍, ജയന് എന്നിവരാണ് പിടിയിലായത്. യുഎസില്‍ നിന്നു അമൃതപുരിയിലെത്തിയ 44 കാരിയാണ് പീഡനത്തിരയായത്.
അമൃതപുരി ആശ്രമത്തിന് സമീപത്തുള്ള ബീച്ചില്‍ ഇരിക്കുകയായിരുന്ന യുവതിയുമായി സൗഹൃദം സ്ഥാപിച്ച ശേഷം മദ്യം നല്കി ആളൊഴിഞ്ഞ വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു. അമിതമായി മദ്യം നല്കി ബോധം നഷ്ടപ്പെടുത്തിയിട്ടാണ് യുവതിയെ പീഡിപ്പിച്ചത്. പിന്നാലെ സ്റ്റേഷനിലെത്തി യുവതി പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: