ന്യൂദല്‍ഹി: കള്ളപ്പണംവെളുപ്പിക്കലുമായി ബന്ധപ്പെട്ട് ഹീറോ ഇരുചക്രവാഹനങ്ങളുടെ നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ് ചെയര്മാന് പവന് മുഞ്ജാളിന്റെ ഓഫീസുകളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് നടത്തി. ദല്‍ഹിയിലെയും ഗുരുഗ്രാമിലെയും ഓഫീസുകളിലാണ് റെയ്ഡ്.
മുഞ്ജാളുമായി അടുത്ത ന്ധമുള്ള ഒരു വ്യക്തി പുറത്ത് വെളിപ്പെടുത്താത്ത വിദേശ കറന്‍സിയിലുള്ള പണം കൈവശം വെച്ചിരിക്കുന്നതായി റവന്യൂ ഇന്റലിജന്‍സ് അറിയിച്ചതിനെ തുടര്‍ന്നാണ് റെയ്ഡ്. നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ആദായനികുതി വകുപ്പ് മുഞ്ജാളിന്റെ വിവിധ ഓഫീസുകളില്‍ റെയ്ഡ് നടത്തിയിരുന്നു.
2001ല്‍ ലോകത്തിലെ ഏറ്റവും വലിയ മോട്ടോര്‍ സൈക്കിള്‍ നിര്‍മ്മാണക്കമ്പനിയായിരുന്നു ഹീറോ മോട്ടോഴ്സ്. ഏറ്റവും കൂടുതല്‍ ബൈക്കുകള്‍ വിറ്റഴിച്ചതിനായിരുന്നു ഈ നേട്ടം. കഴിഞ്ഞ 20 വര്‍ഷമായി ഈ റെക്കോഡ് ഹീറോ മോട്ടോഴ്സിന്റെ കയ്യിലാണ്. ഏകദേശം 40 രാജ്യങ്ങളില്‍ ഹീറോ മോട്ടോഴ്സിന് സാന്നിധ്യമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: