കോട്ടയം: മര്യാത്തുരുത്ത് സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണം തുടര്‍ച്ചയായി ആറാം തവണയും ബിജെപി നേതൃത്വം നല്കുന്ന സഹകരണ ജനാധിപത്യ സഖ്യത്തിന്. സഖ്യത്തിന്റെ പാനലില്‍ മത്സരിച്ച എല്ലാ സ്ഥാനാര്‍ത്ഥികളും വന്‍ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
കെ.പി. രാധാകൃഷ്ണന്‍, മധുസൂദനന്‍ വഴയ്‌ക്കാറ്റ്, മധു മയൂരം, ഗോപകുമാര്‍ മഠത്തിപ്പറമ്പ്, ഗോപകുമാര്‍ മേക്കാട്ട്, വേണു മേച്ചേരില്‍, കെ.കെ. ഷാജി ഐക്കരപറമ്പില്‍, റെജിമോന്‍ എം.പി. മാളികയില്‍, അജിത ബി. നായര്‍ ആനന്ദ ഭവനം, പുഷ്പകുമാരി പുതിയ വീട്ടില്‍, സുധാമണിയമ്മ കല്ലേലില്‍, രാജേന്ദ്രന്‍ കൊച്ചുമൂത്തേടം, സതീഷ് കുമാര്‍ ഇടയന്ത്രം എന്നിവരാണ് ഇടതുപക്ഷമുന്നണി സ്ഥാനാര്‍ത്ഥികലെ തോല്‍പ്പിച്ചത്. കെ.പി. രാധാകൃഷ്ണനെ ബാങ്കിന്റെ പ്രസിഡന്റായി തെരെഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: