പാട്ന: റെയില്‍വേയില്‍ ജോലി നല്‍കിയതിന് കോഴയായി ഭൂമി കൈപ്പറ്റിയെന്ന കേസില്‍ നടപടിയുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ആറ് കോടിയിലധികം രൂപ വിലമതിക്കുന്ന ആറ് സ്ഥാവര സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് താല്‍ക്കാലികമായി കണ്ടുകെട്ടി.
ബീഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദിന്റെ ഭാര്യ റാബ്രി ദേവി, മകള്‍ മിഷ ഭാരതി, മരുമകന് വിനീത് യാദവ്, ലാലു പ്രസാദിന്റെ കുടുംബാംഗങ്ങളുടെ ഉടമസ്ഥതയിലുള്ള എ ബി എക്സ്പോര്‍ട്സ് പ്രൈവറ്റ് ലിമിറ്റഡ്, എ കെ ഇന്‍ഫോസിസ്റ്റം പ്രൈവറ്റ് ലിമിറ്റഡ് എന്നീ രണ്ട് കമ്പനികളുടേതാണ് സ്വത്തുക്കള്‍.
യുപിഎ ഭരണകാലത്ത് ലാലു പ്രസാദ് റെയില്‍വേ മന്ത്രിയായിരിക്കെ ഭൂമി സമ്മാനമായി വാങ്ങി നിയമനം നല്‍കിയെന്നതാണ് കേസ്.
ലാലു പ്രസാദ്, റാബ്റി ദേവി എന്നിവര്‍ക്കെതിരെ സിബിഐ രജിസ്റ്റര്‍ ചെയ്ത എഫ്ഐആറിന്റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം ആരംഭിച്ചത്. ഗ്രൂപ്പ് ഡി തസ്തികയിലേക്കാണ് നിയമനം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: