ഈരാറ്റുപേട്ട: ജില്ലയിലെ വിവിധ ഇടങ്ങളില്‍ കവര്‍ച്ചയ്ക്ക് ആസൂത്രണം ചെയ്ത നാലു പേര് അറസ്റ്റില്‍. ഈരാറ്റുപേട്ട ഈലക്കയം സ്വദേശികളായ സുല്‍ഫിക്കര്‍ (33), അജ്മല്‍ ഷാ(28), നിലമ്പൂര്‍ ജനതാപ്പടി സ്വദേശി ഷെഫീഖ് (33), നിലമ്പൂര്‍ ചെറുവത്തുകുന്ന് ഭാഗത്ത് നബീല്‍ വി.പി (30) എന്നിവരെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്.
ഈരാറ്റുപേട്ടയിലെ സ്വകാര്യ ലോഡ്ജില്‍ മുറിയെടുത്ത് കവര്‍ച്ചയ്ക്ക് പദ്ധതി തയ്യാറാക്കുന്നതായി ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ഈരാറ്റുപേട്ട പോലീസ് നടത്തിയ പരിശോധനയിലാണ് നാലുപേരും പോലീസിന്റെ പിടിയിലാവുന്നത്. സുല്‍ഫിക്കറിന് കാഞ്ഞാര്‍, ഈരാറ്റുപേട്ട സ്റ്റേഷനുകളിലും, അജ്മല്‍ ഷാക്ക് ഈരാറ്റുപേട്ട സ്റ്റേഷനിലും, ഷെഫീക്കിന് നിലമ്പൂര്‍, കര്‍ണാടകയിലെ മദനായകഹള്ളി സ്റ്റേഷനിലും നബീലിന് നിലമ്പൂര്‍ സ്റ്റേഷനിലും ക്രിമിനല്‍ കേസുകളുണ്ട്.
ഈരാറ്റുപേട്ട സ്റ്റേഷന് എസ്എച്ച്ഓ ബാബു സെബാസ്റ്റ്യന്‍, എസ്.ഐ. വിഷ്ണു.വി.വി, ബ്രഹ്മദാസ് പി.എം, എ.എസ്.ഐ ബിജു.കെ.തോമസ്, സിപിഒമാരായ ജോബി ജോസഫ്, അനില്‍കുമാര്‍,സന്ദീപ് രവീന്ദ്രന് എന്നിവരാണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: