ആലുവ തായ്ക്കാട്ടുകര ഗാരേജ് റെയില്‍വേ ഗേറ്റിനു സമീപത്തെ കെട്ടിടത്തില്‍ നിന്ന് തട്ടിക്കൊണ്ടുപോയ അഞ്ചുവയസ്സുകാരിയുടെ മൃതദേഹം 21 മണിക്കൂറിനുശേഷം കൊന്ന് ചാക്കുകൊണ്ടു മൂടിയനിലയില്‍ കണ്ടെത്തി. കുഞ്ഞിനെ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരനായ അസ്ഫാക് ആലം കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ കണ്ടതാണ്. 21 മണിക്കൂര്‍ പിന്നിട്ടപ്പോള്‍ പോലീസിന് കണ്ടെടുക്കാന്‍ കഴിഞ്ഞത് ചാക്കില്‍ പൊതിഞ്ഞ മൃതദേഹമാണ്. ചാക്കില്‍ നിന്ന് കുഞ്ഞിന്റെ കൈ പുറത്തേക്ക് കിടന്നിരുന്നു. പെരിയാറിന്റെ തീരത്ത് ചെളി നിറഞ്ഞ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്.
അസം സ്വദേശി എന്നുപറഞ്ഞ് ആലുവയില്‍ തന്നെ ജോലി ചെയ്തിരുന്ന അസ്ഫാക് ആലം ബംഗ്ലാദേശിയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. ലൈംഗികമായി പീഡിപ്പിച്ചശേഷം തലയ്ക്കടിച്ചു കൊന്ന നിലയിലായിരുന്നു കുഞ്ഞ് എന്നാണ് ലഭ്യമാകുന്ന വിവരം.
ഇനിയും പുഴുപ്പല്ല് മാറാത്ത, നിഷ്കളങ്കത മറയാത്ത പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ചു കൊന്ന വേട്ടക്കാരന്റെ പേര് കേട്ടിട്ട് കേരളത്തിലെ സാംസ്കാരിക നായകരുടെ, സിനിമാതാരങ്ങളുടെ തല കുനിഞ്ഞിട്ടില്ല. മെഴുകുതിരി കത്തിക്കാനും കരിങ്കൊടി കെട്ടാനും സച്ചിദാനന്ദനും അശോകന് ചരുവിലും കമാലുദ്ദീനും എത്തിയില്ല. മണിപ്പൂരിന്റെ പേരില്‍ തല കുനിഞ്ഞു പോയ സുരാജ് വെഞ്ഞാറമൂടിന്റെ തല നായയുടെ വാല് പോലെ കുനിഞ്ഞുതന്നെ ഇരിപ്പാണ്. ലക്ഷദ്വീപിന്റെ പേരില്‍ മട്ടാഞ്ചേരി മാഫിയക്കു വേണ്ടി ദേശവിരുദ്ധ ശക്തികള്‍ക്ക് ഓശാന പാടി ഉറഞ്ഞുതുള്ളിയ പൃഥ്വിരാജിന്റെ പ്രതിഷേധം പോയിട്ട് പ്രസ്താവന പോലും കാണാനില്ല. വടക്കോട്ട് നോക്കി മാത്രം കുരയ്ക്കുന്ന പാര്‍വ്വതി തെരുവോത്തും റിമ കല്ലിംഗലും അടക്കമുള്ള താരപുഷ്പിണികള്‍ ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. മണിപ്പൂരിന്റെ പേരില്‍ പോലും പ്രസ്താവന ഇറക്കിയിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ തല മാത്രമല്ല, നാവു പോലും ഇതുവരെ പൊന്തിയിട്ടില്ല.
അതിഥി തൊഴിലാളികള്‍ എന്ന ഓമനപ്പേരില്‍ വിദേശ നുഴഞ്ഞുകയറ്റക്കാരും റോഹിംഗ്യകളും ഉള്‍പ്പെടുന്ന ക്രിമിനലുകളെ പാലൂട്ടി വളര്‍ത്തി വോട്ടുബാങ്ക് സൃഷ്ടിക്കുകയാണ് പിണറായി വിജയനും സിപിഎമ്മും ചെയ്യുന്നത്. വിവരവും വിവേകവുമുള്ളവര്‍, ഉന്നത പോലീസ് ഉദ്യോഗസ്ഥരടക്കം ഇതിന്റെ വരും വരായ്കകള്‍ തുറന്നു കാട്ടിയിട്ടും അത് മനസ്സിലാക്കാതെ വിഷപ്പാമ്പുകള്‍ക്ക് പാലൂട്ടി വളര്‍ത്തുന്ന ഇടതു സര്‍ക്കാര്‍ ഇനി എന്നാണ് പാഠം പഠിക്കുക. ബംഗ്ലാദേശികളും റോഹിംഗ്യകളും അടക്കമുള്ള അതിഥി തൊഴിലാളികളുടെ എണ്ണം ഇന്ന് കേരളത്തില്‍ ഏതാണ്ട് 40 ലക്ഷത്തിനടുത്താണ്. പെരുമ്പാവൂരും ആലുവയും മാത്രമല്ല, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന മിക്ക കേന്ദ്രങ്ങളും ഇവരുടെ ഹബ്ബായി മാറിയിരിക്കുന്നു. തിരിച്ചറിയല്‍ രേഖയില്ലാത്ത ഇവര്‍ക്ക് വ്യാജ ആധാര്‍കാര്‍ഡും റേഷന്‍ കാര്‍ഡും വരെ സംഘടിപ്പിച്ചു കൊടുക്കാന്‍ സിപിഎം സംവിധാനം സമാന്തരമായി പ്രവര്‍ത്തിക്കുന്നു. അതുവഴി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനും തെരഞ്ഞെടുപ്പ് കമ്മീഷന്റെ കാര്‍ഡ് സംഘടിപ്പിക്കാനും ഇവര്‍ക്ക് കഴിഞ്ഞിരിക്കുന്നു. സിപിഎം ഭരണത്തില്‍ ഇതുതന്നെയാണ് ബംഗാളില്‍ പണ്ട് നടന്നതും അതിര്‍ത്തി ജില്ലകളില്‍ രാഷ്ട്രവിരുദ്ധ പ്രവര്‍ത്തനം ശക്തമാകാന്‍ കാരണമായതും.
വിദേശ നുഴഞ്ഞുകയറ്റക്കാരെയും ക്രിമിനല്‍ കേസിന്റെ പ്രതികളെയും കേരളത്തിലെത്തിക്കാനും സുരക്ഷിത താവളം ഒരുക്കാനും പ്രവര്‍ത്തിക്കുന്ന ഏജന്റുമാര്‍ ഇസ്ലാമിക ഭീകര സംഘടനകളുമായി ബന്ധമുള്ളവരാണ് എന്ന കാര്യവും പോലീസ് ഉദ്യോഗസ്ഥര്‍ക്കും ഇന്റലിജന്‍സ് ഏജന്‍സികള്‍ക്കും വ്യക്തമായി അറിയാവുന്ന കാര്യമാണ്. അസമിലെ ഉള്‍ഫ ഭീകരരെയും ബംഗാളിലെ ക്രിമിനല്‍ കേസ് പ്രതികളെയും മലപ്പുറത്തു നിന്നും പെരുമ്പാവൂരില്‍ നിന്നും പിടി കൂടിയത് കേന്ദ്ര ഏജന്‍സികളായിരുന്നു. കേരളത്തില്‍ എത്തിയിട്ടുള്ള 40 ലക്ഷത്തോളം വരുന്ന ബഹുമാനപ്പെട്ട അതിഥി തൊഴിലാളികളുടെ വിവരങ്ങള്‍ എന്തെങ്കിലും കേരളാ പോലീസിന്റെ കൈയിലുണ്ടോ? ഇക്കാര്യം നേരത്തെ തന്നെ ചോദിച്ചതാണ്. എവിടെ നിന്നും മറുപടി ഉണ്ടായിട്ടില്ല. ഇവരുടെ എന്തു രേഖകള്‍ സംസ്ഥാന സര്‍ക്കാരിന്റെ കൈവശമുണ്ട്? ഇത്തരം ക്രിമിനല്‍ കേസുകള്‍ ഉണ്ടാക്കിയതിനുശേഷം അസമിലേക്കോ ബംഗ്ലാദേശിലേക്കോ ബംഗാളിലേക്കോ കടക്കുന്ന ഈ ക്രിമിനലുകളെ കണ്ടെത്താന്‍ എന്ത് സംവിധാനമാണ് കേരളത്തിലെ ഭരണകൂടത്തിനുള്ളത്? കേരളത്തിലെ ജനസംഖ്യയുടെ നാലിലൊന്ന് വരുന്ന ഈ ക്രിമിനല്‍ ജനക്കൂട്ടം ഇടഞ്ഞാല്‍ അത് തടയാനുള്ള ത്രാണിയും ശക്തിയും തയ്യാറെടുപ്പും കേരളാ പോലീസിന് ഉണ്ടോ എന്നകാര്യം സ്വയം വിലയിരുത്താനെങ്കിലും തയ്യാറാകുമോ?
ജിഷ കൊലക്കേസ് മാത്രമല്ല, കേരളത്തിലുടനീളം പിണറായിയുടെ ബഹുമാന്യരായ അതിഥി തൊഴിലാളികള്‍ ഉള്‍പ്പെട്ട നിരവധി കേസുകള്‍ കേരളത്തില്‍ ഉണ്ടായിട്ടുണ്ട്. ഈ കേസുകള്‍ക്ക് ശേഷം പോലും ഇവരുടെ രേഖകള്‍ സമാഹരിക്കാനും ഡേറ്റാ ബാങ്ക് ഉണ്ടാക്കാനും ഇവര്‍ നേരത്തെ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരാണോ എന്ന് പരിശോധിക്കാനും ഒരു നടപടിയും കേരളാ പോലീസില്‍ നിന്നോ തൊഴില്‍ വകുപ്പില്‍ നിന്നോ ഉണ്ടായിട്ടില്ല. ഭരണം നിലനിര്‍ത്താനുള്ള കുറുക്കുവഴി എന്ന നിലയില്‍ ഇവരെ വോട്ടുബാങ്കായി ഉപയോഗിക്കാനാണ് പിണറായി ശ്രമിക്കുന്നത്. ഇത് തീക്കൊള്ളി കൊണ്ടുള്ള തലചൊറിയലാണ്. അല്പ ലാഭത്തിനു വേണ്ടി പിണറായിയും സിപിഎമ്മും അനുവര്‍ത്തിക്കുന്ന ഈ കുറുക്കുവഴി കേരളത്തിന്റെ സാമൂഹിക ജീവിതത്തെ തകര്‍ക്കുമെന്ന് തിരിച്ചറിയണം. മയക്കുമരുന്ന് കേസുകള്‍ മുതല്‍ കൊലപാതകം വരെയുള്ള കേസുകളില്‍ ബഹുമാന്യരായ അതിഥി തൊഴിലാളികളുടെ പങ്ക് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ വെച്ച് വിലയിരുത്താന്‍ ആഭ്യന്തരവകുപ്പിന് കഴിയുമോ? എല്ലാ അതിഥി തൊഴിലാളികളും കുഴപ്പക്കാരോ കുറ്റവാളികളോ ആണെന്ന് പറയുന്നില്ല. പക്ഷേ, റോഹിംഗ്യകളും ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരും രാഷ്ട്രവിരുദ്ധരും ഭീകരരും ആണെന്ന കാര്യത്തില്‍ സംശയമില്ല. 21 മണിക്കൂറിന് ശേഷവും ആ പിഞ്ചുകുഞ്ഞിനെ കണ്ടെത്താനാകാതെ അവളെ മരണത്തിന് വിട്ടുകൊടുത്ത് ക്രൂരരായ കാപാലികര്‍ക്ക് പീഡനത്തിന് അവസരമൊരുക്കിയ കേരളാ പോലീസിലെ സിപിഎം സെല്ലിന് വിപ്ലവാഭിവാദനങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: