ട്രിനിഡാഡ് : ഇന്ത്യയും വിന്‍ഡീസും ഓരോ ഏകദിനം വീതം ജയിച്ചതോടെ മൂന്നാം ഏകദിന മത്സരം നിര്‍ണായകമായി.ചൊവ്വാഴ്ച ബ്രയന്‍ ലാറ ക്രിക്കറ്റ് അക്കാദമിയിലാണ് മത്സരം.
മൂന്ന് മത്സരങ്ങളുളള പരമ്പരയിലെ ആദ്യ മത്സരം അഞ്ച് വിക്കറ്റിന് ഇന്ത്യ ജയിച്ചിരുന്നു. രണ്ടാം മത്സരം വിന്‍ഡീസ് ആറ് വിക്കറ്റിനാണ് ജയിച്ചത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 40.5 ഓവറില്‍ 181 റണ്‍സിന് എല്ലാവരും പുറത്തായി.ഇഷാന് കിഷനും ശുഭ്മാന്‍ ഗില്ലും ആദ്യ വിക്കറ്റിന് 90 റണ്‍സ് കൂട്ടിച്ചേര്‍ത്തെങ്കിലും കൂട്ടുകെട്ട് പൊളിഞ്ഞതോടെ ഇന്ത്യ തകരുകയായിരുന്നു. 34 റണ്‍സ് എടുത്ത ഗില്ലാണ് ആദ്യം പുറത്തായത്.അക്സര്‍ പട്ടേല്‍, സഞ്ജു സാംസണ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഇരട്ട സംഖ്യ കാണാതെ പുറത്തായി
മറുപടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസ് 36.4 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം നേടി.വിന്‍ഡീസ് നായകന് ഷായി ഹോപ്പ് 80 പന്തില്‍ നിന്ന് പുറത്താകാതെ 63 റണ്‍സെടുത്ത് വിജയത്തിന് ചുക്കാന്‍ പിടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: