മുംബയ്: റെഡ്മി 12, 5ജി ഫോണ്‍ ആഗസ്റ്റ് ഒന്നിന് ഇന്ത്യന്‍ വിപണിയിലെത്തും. ഷവോമിയുടെ ഉപബ്രാന്‍ഡാണ് റെഡ്മി. റെഡ്മി 12 ,4ജിയുടെ അവതരണത്തിനൊപ്പം പുതിയ 5ജി സ്മാര്‍ട്ട്ഫോണിന്റെ വിപണിയിലിറക്കലുണ്ടാകും.
50 മെഗാപിക്സല്‍ പ്രൈമറി പിന് ക്യാമറയുള്ള വലിയ ഡിസ്പ്ലേയുമായാണ് റെഡ്മി 12 5 ജി വരുന്നത്. ഇതിന് 8 ജിബി റാമും 256 ജിബി ഓണ്‍ബോര്‍ഡ് സ്റ്റോറേജും ഉണ്ട്. 5,000 എ എച്ച് ബാറ്ററിയാണ് ഫോണിലുളളത്.റെഡ്മി 12ന്റെ 4ജി വേരിയന്റ് മീഡിയ ടെക് ജി 88 എസ് ഒ സിയിലാണ് പ്രവര്‍ത്തിക്കുന്നത്.
റെഡ്മി വെബ്സൈറ്റിലൂടെ ഹാന്‍ഡ്സെറ്റിന്റെ രൂപകല്‍പ്പനയും സവിശേഷതകളും പുറത്തുവിട്ടിരുന്നു. മധ്യഭാഗത്ത് ഹോള്‍ പഞ്ച് കട്ട്ഔട്ടുള്ള വളഞ്ഞ ഡിസ്പ്ലേയും ഡ്യുവല്‍ റിയര്‍ ക്യാമറ യൂണിറ്റുള്ള ക്രിസ്റ്റല്‍ ഗ്ലാസ് ഡിസൈനും ഇത് കാണിക്കുന്നു. റെഡ്മി ഫോണിലെ ഏറ്റവും വലിയ ഡിസ്പ്ലേയുമായാണ് ഫോണ്‍ എത്തുന്നത്.
റെഡ്മി 12 ,5ജി 8 ജി ബി വരെ റാമും പരമാവധി 256 ജി ബി ഓണ്‍ബോര്‍ഡ് സ്റ്റോറേജും ഉള്ള മൂണ്‍സ്റ്റോണ്‍ ഷേഡിലാണ് എത്തുക.വെര്‍ച്വല്‍ റാം ഫീച്ചര്‍ ഉപയോഗിച്ച് മെമ്മറി 16 ജിബി വരെ വര്‍ധിപ്പിക്കാം. 50 മെഗാപിക്സല്‍ പ്രൈമറി ക്യാമറയും 5,000 എംഎഎച്ച് ബാറ്ററിയും ഉണ്ടാകുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
റെഡ്മി12, 5ജി റെഡ്മി നോട്ട് 12 ആറിന്റെ പുനര്ബ്രാന്ഡഡ് പതിപ്പാണെന്നാണ് കരുതുന്നത്.ചൈനയില്‍ കഴിഞ്ഞ മാസമാണ് റെഡ്മി നോട്ട് 12 ആറ് പുറത്തിറക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: