തൃശൂര്‍: വിയ്യൂരില്‍ കെഎസ്ഇബി തൊഴിലാളി കുത്തേറ്റ് കൊല്ലപ്പെട്ടു. വിയ്യൂര്‍ കെഎസ്ഇബിയിലെ കരാര്‍ തൊഴിലാളി മുത്തുപാണ്ടിയാണ് മരിച്ചത്. 49 വയസായിരുന്നു. തമിഴ്നാട് സ്വദേശിയും കെഎസ്ഇബിയുടെ വിയ്യൂരിലെ മറ്റൊരു കരാര്‍ തൊഴിലാളിയുമായ മാരിയാണ് ക്രൂരകൃത്യം നടത്തിയത്. ഇരുവരും തമ്മില്‍ മദ്യപിച്ചുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം. കരാര്‍ ജീവനക്കാര്‍ തമ്മിലുണ്ടായ തര്‍ക്കം വാക്കേറ്റത്തിലും പിന്നീട് കയ്യാങ്കളിയിലുമെത്തുകയായിരുന്നു. ഇതിനിടയിലാണ് കയ്യിലിരുന്നിരുന്ന കമ്പി ഉപയോഗിച്ച് കുത്തിയത്.
കുത്തേറ്റ മുത്തുപാണ്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. മാരി പൊലീസ് കസ്റ്റഡിയിലാണ്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
കഴിഞ്ഞ ദിവസം ചാവക്കാട് വടക്കേക്കാട് വയോധിക ദമ്പതികളെ പേരമകന് കഴുത്തറുത്ത് കൊന്നതിന്റെയും അതിരപ്പിള്ളിയില്‍ യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തിയതിന്റെയും ഞെട്ടല്‍ മാറും മുമ്പെയാണ് വീണ്ടും തൃശൂരിലെ മറ്റൊരു കൊലപാതകവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: