ന്യൂദല്‍ഹി: മണിപ്പൂരിനെ ചൊല്ലിയുള്ള പാര്‍ലമെന്റിലെ സ്തംഭനാവസ്ഥയില്‍ പ്രതിപക്ഷത്തിനെതിരേ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപിയുടെ എംപിമാരെ അഭിസംബോധന ചെയ്യവേ ആണ് പ്രധാനമന്ത്രിയുടെ വിമര്‍ശനം. ”ഇത്രയും ദിശാബോധമില്ലാത്ത പ്രതിപക്ഷത്തെ ഞാന്‍ കണ്ടിട്ടില്ല- ബിജെപി പാര്‍ലമെന്ററി പാര്‍ട്ടിയുടെ പ്രതിവാര യോഗത്തില്‍ പ്രധാനമന്ത്രിയെ ഉദ്ധരിച്ച് ബിജെപി നേതാവ് രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
ഇന്ത്യന്‍ നാഷണല്‍ ഡെവലപ്മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ് എന്നതിന്റെ ചുരുക്കപ്പേരായ ഇന്ത്യ എന്ന പേരിനെയും പ്രധാനമന്ത്രി വിമര്‍ശിച്ചു. ‘ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്. ഈസ്റ്റ് ഇന്ത്യാ കമ്പനി. ഇന്ത്യന്‍ മുജാഹിദ്ദീന്‍. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ – ഇവയും ഇന്ത്യയാണ്. ഇന്ത്യ എന്ന പേര് മാത്രം ഉപയോഗിച്ചതുകൊണ്ട് അര്‍ത്ഥമില്ലെന്നും പ്രധാനമന്ത്രിയെ ഉദ്ധരിച്ച് പ്രസാദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: