കോഴിക്കോട് : സാങ്കേതിക തകരാറിനെ തുടര്‍ന്ന് കോഴിക്കോട് നിന്ന് മസ്കറ്റിലേക്ക് പോയ വിമാനം തിരിച്ചിറക്കി. മസ്കറ്റിലേക്ക് പോയ ഒമാന്‍ എയര്‍വേയ്സാണ് തിരിച്ചിറക്കിയത്.
വിമാനം പറന്നുയര്‍ന്നതിന് പിന്നാലെ വെതര്‍ റഡാറിന് തകരാര്‍ ഉള്ളതായി ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഇതോടെ അധികൃതര്‍ വിമാനം തിരിച്ചിറക്കാന്‍ ആവശ്യപ്പെട്ടു. ചൊവ്വാഴ്ച രാവിലെ 9.02നാണ് വിമാനം കോഴിക്കോട് നിന്ന് പുറപ്പെട്ടത്. 162 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: