തിരുവനന്തപുരം: സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചത് പിണറായി സര്‍ക്കാരിന്റെ തലതിരിഞ്ഞ നയങ്ങള്‍. വരവ് കുറഞ്ഞു. ഇന്ധന സെസ് വര്‍ധിപ്പിച്ചത് കനത്ത തിരിച്ചടിയായി. സംസ്ഥാനത്തേക്ക് വരുന്നതും പോകുന്നതുമായ ദീര്‍ഘദൂര വാഹനങ്ങള്‍ ഇന്ധനം നിറയ്ക്കുന്നത് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നായി. സംസ്ഥാന ജിഎസ്ടി വകുപ്പ് നോക്കുകുത്തിയെന്ന ആരോപണവും ഉയരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ നികുതി പിരിവില്‍ കാര്യമായ വര്‍ധനവ് ഉണ്ടായില്ല.
ഓണക്കാലം കഴിച്ചുകൂട്ടാന്‍ 8000 കോടി രൂപയുടെ കേന്ദ്രസഹായം വേണമെന്നാണ് ധനമന്ത്രി വ്യക്തമാക്കുന്നത്. ധനസഹായം ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത് എഴുതയിട്ടുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കുന്നു.
കേന്ദ്രം നല്‍കേണ്ടത് എല്ലാം നല്കി
2021-22 സാമ്പത്തിക വര്‍ഷത്തില്‍ പദ്ധതി വിഹിതമായി 11,560.4 കോടി രൂപ സംസ്ഥാനത്തിന് ലഭിച്ചു. പദ്ധതിയേതര വിഭാഗത്തില്‍ 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 31,068.28 കോടി രൂപയും കേന്ദ്രത്തില്‍ നിന്ന് ലഭിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 23,539 കോടി രൂപ കടം എടുക്കാന്‍ സര്‍ക്കാരിന് അനുമതി നല്കി. ഇതില്‍ 21,500 കോടി രൂപ കടം എടുത്തു. കിഫ്ബി കണക്കില്‍ ഉള്‍പ്പെടുത്താത്തതിനാല്‍ ബാക്കി തുകയുടെ കാര്യത്തില്‍ തീരുമാനം ആയില്ല. നല്കാവുന്നത് എല്ലാം കേന്ദ്രം നല്‍കിയിട്ടും സഹായിക്കുന്നില്ലെന്ന് കാട്ടിയാണ് സുപ്രീംകോടതിയെ സമീപിക്കാന്‍ സര്‍ക്കാര്‍ കോപ്പ് കൂട്ടുന്നത്.
കടം 13 ഇരട്ടിയായെന്നത് കള്ള പ്രചാരണമെന്ന് മുഖ്യമന്ത്രി
ഇരുപതു വര്‍ഷംകൊണ്ടു കേരളത്തിന്റെ കടം 13 ഇരട്ടിയായെന്നത് കള്ള പ്രചാരണമെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കുന്നത്. ജനുവരിയില്‍ നടന്ന സംസ്ഥാന ചരക്കു സേവന നികുതി വകുപ്പിന്റെ സമഗ്ര പുനഃസംഘടനാ പ്രഖ്യാപനം നിര്‍വഹിക്കെയാണ് മുഖ്യമന്ത്രി സാമ്പത്തിക സ്ഥിതി വ്യക്തമാക്കിയത്. 20 വര്‍ഷം മുന്‍പ് 63,000 കോടി രൂപയായിരുന്ന സംസ്ഥാന ആഭ്യന്തര വരുമാനം ഇന്നു 10 ലക്ഷം കോടി രൂപയിലധികമായിരിക്കുന്നു. 16 ഇരട്ടി വര്‍ധനവുണ്ടായി. 20 വര്‍ഷം മുന്‍പ് 9,973 കോടി രൂപയായിരുന്നു റവന്യൂ വരുമാനം. ഇന്ന് അത് 1,35,000 കോടി രൂപയോളമായി. 14 ഇരട്ടി വര്‍ധനവ്. 20 വര്‍ഷം മുന്‍പ് ആളോഹരി വരുമാനം 19,463 രൂപയായിരുന്നു. ഇപ്പോള്‍ അത് 2,30,000 രൂപയോളം എത്തി നില്ക്കുന്നു. ഏകദേശം 12 ഇരട്ടിയോളം വര്‍ധനവ് ഇതിലുമുണ്ട്. കേരളത്തിന്റെ പ്രതിശീര്‍ഷ വരുമാനം ദേശീയ ശരാശരിയേക്കാള്‍ 77 ശതമാനം ഉയര്‍ന്നതാണ്. കടത്തെക്കുറിച്ചു പറയുന്നവര്‍ ഈ വരുമാന വര്‍ധനവിനെ കുറിച്ചുകൂടി പറയണമെന്നു മുഖ്യമന്ത്രി പറഞ്ഞു. എന്നിട്ടും കേരളത്തില്‍ വരുമാനം ഇല്ലെന്നാണ് ധനമന്ത്രി പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: