വടക്കാഞ്ചേരി: ഇടത് സര്‍ക്കാര്‍ ഭരണത്തില്‍ കേരളം വ്യവസായങ്ങളുടെ ശവപ്പറമ്പായി മാറിക്കൊണ്ടിരിക്കയാണെന്ന് ബിഎംഎസ് തൃശൂര്‍ ജില്ലാ സെക്രട്ടറി സേതു തിരുവെങ്കിടം. വടക്കാഞ്ചേരി ലയണ്‍സ് ഹാളില്‍ നടന്ന ബിഎംഎസ് വടക്കാഞ്ചേരി നഗരസഭ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ പരമ്പരാഗത വ്യവസായങ്ങളും, മറ്റു പല വ്യവസായ സ്ഥാപനങ്ങളും പൂര്‍ണമായും തകര്‍ന്നിരിക്കുന്ന സ്ഥിതിവിശേഷമാണ്.
കേരളത്തിലെ അസംഘടിത തൊഴിലാളികള്‍ക്ക് പിഎഫോ, മറ്റു സുരക്ഷിത സംവിധാനങ്ങളോ ഇല്ല. തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള ട്രേഡ് യൂണിയനുകളുടെ നിരന്തര ആവശ്യങ്ങള്‍ ഉള്‍ക്കൊണ്ട് സര്‍ക്കാര്‍ ഇടപെട്ട് ചര്‍ച്ച ചെയ്ത് ലക്ഷകണക്കിന് അംഗങ്ങളെ ചേര്‍ത്തുവെങ്കിലും കാലഘട്ടത്തിനനുസരിച്ചും, കാലാനുസൃതവുമായ ക്ഷേമനിധി ആനുകൂല്യങ്ങള്‍ നല്കാന് സര്‍ക്കാര്‍ തയ്യാറാവുന്നില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതുകൊണ്ടു തന്നെ വ്യവസായ മേഖലയുടെ വളര്‍ച്ച അനുദിനം പുറകോട്ട് പോകുന്ന സ്ഥിതിയാണ്.
പെന്ഷന് വിതരണത്തിലെ അപാകതകള്‍ പരിഹരിക്കണമെന്നും സേതു തിരുവെങ്കിടം ആവശ്യപ്പെട്ടു. ബിഎംഎസ് നഗരസഭ പ്രസിഡന്റ് ടി.എ. സതീശന് അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറര്‍ വിപിന്‍ മംഗലം മുഖ്യ പ്രഭാഷണം നടത്തി. മേഖലാ പ്രസിഡന്റ് കെ.എം. റെജി, ജോ. സെക്രട്ടറിമാരായ വിനോദ് പള്ളിമണ്ണ, സജിത്ത് എരുമപ്പെട്ടി, വൈസ് പ്രസിഡന്റുമാരായ എ.ആര്. ഭരതന് എന്നിവര്‍ സംസാരിച്ചു.
പുതിയ ഭാരവാഹികളെയും യോഗം തിരഞ്ഞെടുത്തു. പ്രസിഡന്റ് ടി.എ. സതീശന്, സെക്രട്ടറിമാരായി എ.ആര്. ഭരതന്, ട്രഷറര്‍ എ.സി. കണ്ണന്, വൈസ് പ്രസിഡന്റുമാരായി രഘുനാഥ് പെരിങ്ങണ്ടൂര്‍, അംബിക, ജയറാം പെരിങ്ങണ്ടൂര്‍, ജോ. സെക്രട്ടറിമാരായി ശ്രീകുമാര്‍ ഓട്ടുപാറ, രതീഷ് വി.ആര്., രവി പുതുരുത്തി എന്നിവരെയും തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: