കണ്ണൂര്‍: കണ്ണൂരിലെ മലയോര പ്രദേശമായ കോളയാട് നിര്‍മാണത്തിലിരുന്ന ഇരുനില വീട് കനത്ത മഴയില്‍ തകര്‍ന്നു. ചിറ്റേരി ബാബുവിന്റെ 2500 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുളള കോണ്‍ക്രീറ്റ് വീടാണ് നിലംപൊത്തിയത്. പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് സംഭവം.
സംഭവസമയത്ത് ആരും വീടിന് സമീപം ഉണ്ടായിരുന്നില്ല. മുന്‍വശത്തെ കോണ്‍ക്രീറ്റ് തുണുകള്‍ ഒഴികെ ബാക്കിയുള്ള ഭാഗങ്ങള്‍ മുഴുവന്‍ നിലംപൊത്തി. ബാങ്ക് ലോണ്‍ എടുത്തു നിര്‍മിക്കുന്ന വീടാണ് തകര്‍ന്നത്. അഞ്ചു ലക്ഷം രൂപയ്ക്ക് മുകളില്‍ നഷ്ടമുണ്ടായിട്ടുണ്ട്. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി കോളയാട് ഭാഗത്ത് കനത്ത മഴയാണ്. ജില്ലയില്‍ ഇതിനകം നിരവധി വീടുകളാണ് ഭാഗികമായി തകര്‍ന്നത്. വീശിയടിച്ച ചുഴലിക്കാറ്റ് കാര്‍ഷികമേഖലയില്‍ കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: