പേരൂർക്കട: ചാക്ക ഫയർ സ്റ്റേഷനു സമിപം ഫയർ ഫോഴ്സ് ക്വാർട്ടേഴ്സിനു മേൽ പ്ലാവിന്റെ വലിയ ശിഖരം ഒടിഞ്ഞു വീണ് കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചു. വൈകുന്നേരം 6.45 ഓടുകൂടിയായിരുന്നു സംഭവം. ക്വാർട്ടേഴ്സ് നമ്പർ 15ൽ താമസിക്കുന്ന ജീവനക്കാരനായ ഹാപ്പിമോന്റെ ഓടുമേഞ്ഞ കെട്ടിടത്തിനു മുകളിലാണ് മരം ഒടിഞ്ഞു വീണത്. കെട്ടിടത്തിന്റെ ഒരു ഭാഗം പൂർണമായി തകർന്നു. ഏകദേശം 15, 000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഫയർ ഫോഴ്സ് എത്തി മരം മുറിച്ചു മാറ്റി.
ഓൾസെയിന്റ്സിന് സമീപം വലിപ്പമെറിയ മുരിങ്ങ കാറ്റിലും മഴയിലും കടപുഴകി റോഡിൽ വീണതിനെത്തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. വൈകുന്നേരം 6.15 ഓടുകൂടിയായിരുന്നു സംഭവം. കൂടാതെ ഇലക്ട്രിക് ലൈനുകൾക്കും കേടുപാടുകൾ സംഭവിച്ചു. നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് ചാക്ക ഫയർ സ്റ്റേഷനിൽ നിന്നും ഗ്രേഡ് അസി.സ്റ്റേഷൻ ഓഫീസർ നൗഷാദിന്റെ നേതൃത്വത്തിലുളള സംഘം എത്തിയാണ് മരം മുറിച്ചു മാറ്റി ഗതാഗതം പുന: സ്ഥാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: