കൊച്ചി: കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ എറണാകുളം ഗസ്റ്റ് ഹൗസില്‍ ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.
ജില്ലയിലെ എസ്.സി., എസ്.ടി., ഒബിസി വിഭാഗങ്ങളുടെ ക്ഷേമത്തിനായുള്ള പദ്ധതികള്‍, പട്ടികജാതി/പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പുകള്‍, അട്രോസിറ്റീസ് ആക്ട് നടപ്പിലാക്കല്‍, വൃദ്ധസദനത്തിന്റെ പ്രവര്‍ത്തനങ്ങള്‍, വയോജന പെന്ഷന്, മിശ്രവിവാഹിതര്‍ക്ക് നല്കുന്ന ധനസഹായം, ഭിന്നശേഷിയുള്ളവരുടെ ഉന്നമനത്തിനായുള്ള പദ്ധതികള്‍ എന്നിവയെ കുറിച്ച് ചര്‍ച്ച ചെയ്തു. കൊച്ചി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ എസ്.ശശിധരന്, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ (ഇന്‍ ചാര്‍ജ്) എം.വി. സ്മിത, ജില്ലാ പട്ടികജാതി ഓഫീസ്, പിന്നാക്ക വികസന വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: