ആലപ്പുഴ: 69-ാമത് നെഹ്റു ട്രോഫി ജലോത്സവത്തില്‍ മത്സരിക്കുന്നതിന് ഇതുവരെ 28 വള്ളങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. എറണാകുളം ഐബിആര്‍എയുടെ ആലപ്പാടന്‍ പുത്തന്‍ ചുണ്ടനും ഇരുട്ടുകുത്തി എ ഗ്രേഡ് വിഭാഗത്തില്‍ ഒരു വള്ളവും ബി ഗ്രേഡ് വിഭാഗത്തില്‍ നാല് വള്ളങ്ങളും സി ഗ്രേഡ് വിഭാഗത്തില്‍ മൂന്ന് വള്ളങ്ങളുമാണ് ശനിയാഴ്ച രജിസ്റ്റര്‍ ചെയ്തത്. വള്ളങ്ങള്‍ 25 വരെ രജിസ്റ്റര്‍ ചെയ്യാം.
നെഹ്റു ട്രോഫി ജലോത്സവത്തിന്റെ ഭാഗ്യചിഹ്നത്തിന് പേരിടാം. ഇക്കുറി ഭാഗ്യചിഹ്നമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള വള്ളം തുഴഞ്ഞു നീങ്ങുന്ന കുട്ടിയാനയ്ക്കാണ് പേര് നിര്‍ദേശിക്കേണ്ടത് . വാട്സാപ്പിലൂടെയാണ് എന്‍ട്രികള്‍ സമര്‍പ്പിക്കേണ്ടത്.ഭാഗ്യചിഹ്നത്തിന് നിര്‍ദ്ദേശിക്കുന്ന പേര്, നിര്‍ദേശിക്കുന്നയാളുടെ പേര്, വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ ഒറ്റ മെസേജ് ആയി 9074594578 എന്ന വാട്സാപ്പ് നമ്പരിലേക്ക് അയക്കണം. ഒരാള്‍ ഒരു എന്‍ട്രി മാത്രമേ സമര്‍പ്പിക്കാന്‍ പാടുള്ളൂ. 24ന് വൈകുന്നേരം അഞ്ചുവരെയാണ് പേര് നിര്‍ദ്ദേശിക്കാനുള്ള സമയം. വിജയികള്‍ക്ക് സ്വര്‍ണ്ണനാണയമാണ് സമ്മാനം. ഫോണ്‍: +91 477-2251349.
പ്രതികരിക്കാൻ ഇവിടെ എഴുതുക: