പദാര്‍ത്ഥങ്ങളിലും പരമാണുക്കളിലും ജീവകോശങ്ങളിലും മദ്ധ്യഭാഗത്തായി ന്യൂക്ലിയസ്സ് (നാഭിസ്ഥാനം) ഉണ്ട്. അവയ്ക്ക് ശക്തിയുടെ സ്രോതസ്സ് എന്നു പറയുന്നു. ന്യൂക്ലി യസ്സിന് പുറത്തുള്ള ആവരണത്തിന് അതില്‍ നിന്ന് പ്രവര്‍ത്തനക്ഷമത ലഭിക്കുകയും അവയവങ്ങളുടെ പ്രവര്‍ത്തനം നടക്കുകയും ചെയ്യുന്നു. ന്യൂക്ലിയസ്സിനെ ചുറ്റിയുള്ള ആവരണം ഉരുണ്ടതോ അണ്ഡാകാരമോ ആയിരിക്കാം. ഇതിന്റെ ഘടന പരിസ്ഥിതികളെ ആശ്രയിച്ചിരിക്കുന്നു.
ഭൂമിയുടെ നാഭിസ്ഥാനം, ഉത്തര ധ്രുവത്തില്‍ തുടങ്ങി ദക്ഷിണ ധ്രുവം വരെയുള്ള പരിധിയുടെ മദ്ധ്യസ്ഥാനത്താണ്. അതിന്റെ രണ്ട് അറ്റങ്ങളും വളരെയധികം വൈചിത്ര്യങ്ങള്‍ നിറഞ്ഞതാണ്. ഉത്തരധ്രുവം ലോകലോകാന്തരങ്ങളില്‍ നിന്ന് ബ്രഹ്മാണ്ഡകിരണങ്ങളെ വലിച്ചെടുക്കുന്നു. ഭൂമിക്ക് എത്രത്തോളം ആവശ്യമുണ്ടോ അത്രത്തോളം ആശ്ലേഷിച്ചെടുക്കുന്നു. ബാക്കിയുള്ളവയെ ദക്ഷിണ ധ്രുവനാഭിയിലൂടെ പുറത്തേക്ക് വിടുന്നു. ഈ രണ്ട് ദ്വാരങ്ങളുടെയും ആവരണമായി മഞ്ഞുപാളികള്‍ നിലകൊള്ളുന്നു. ഈ അറ്റങ്ങളെ സുദൃഢമായ രക്ഷാകവചത്തോടെ കലവറകളില്‍ ഉപയോഗിക്കുന്ന ലോക്കറിനോട് ഉപമിക്കാവുന്നതാണ്. പ്രാണികളുടെ ശരീരത്തിലും പദാര്‍ത്ഥങ്ങളിലെ പരമാണുക്കളിലും ഈ വ്യവസ്ഥതന്നെയാണ് കാണുന്നത്. നമ്മുടെ സൗരമണ്ഡലത്തിന്റെ നാഭികേന്ദ്രം സൂര്യനാണ്. മറ്റു ഗ്രഹങ്ങള്‍ സൂര്യനില്‍ നിന്ന് പ്രേരിതരായി അതാതിന്റെ അച്ചുതണ്ടിലും ബ്രഹ്മപഥത്തിലും കറങ്ങുന്നു.
നാഭിയുടെ ശക്തി, മഹത്വം, സ്ഥിതി ഇവയെക്കുറിച്ച് മനസ്സിലാക്കിയതിനുശേഷം പ്രകൃതിക്ക് ഉപരിയായ ചേതനാക്ഷേത്രത്തെക്കുറിച്ച് ചിന്തിക്കണം. അതിനും ഒരു നാഭികേന്ദ്രം ഉണ്ട്. ബ്രഹ്മാണ്ഡീയചൈതന്യത്തിന്റെ ധ്രുവകേന്ദ്രം എവിടെയായിരിക്കണമെന്നതിനെക്കുറിച്ച് ശാസ്ത്രജ്ഞന്മാരില് അധികം പേരുടെയും പ്രതിപാദനം ധ്രുവനക്ഷത്രത്തെകുറിച്ചുള്ളതാണ്. അവ ദൂരെതന്നെയാണ്. കൂടാതെ അത് സ്ഥിരമായി നില്ക്കുന്നതായി നമുക്കു തോന്നുകയും ചെയ്യുന്നു. അതിന്റെ സ്ഥാനം ബ്രഹ്മാണ്ഡത്തിന്റെ മധ്യഭാഗമായി കരുതപ്പെടുകയും ചെയ്യുന്നു. ഇപ്പോഴും ഇതിനെക്കുറിച്ചുള്ള സംശയം നിലക്കുന്നില്ല. ആരും ഇതിനെ പ്രത്യക്ഷമായി നിരസിക്കുവാനുള്ള സാഹസത്തിന് ഒരുമ്പെട്ടിട്ടുമില്ല.
ഭൂമിയുടെ പദാര്‍ത്ഥ സമ്പത്തിന്റെ നാഭി ധ്രുവകേന്ദ്രമെന്നതുപോലെ ചേതനാപ്രവാഹത്തിന്റെ മദ്ധ്യബിന്ദുവായ നാഭി ഹിമാലയത്തിന്റെ ഹൃദയമെന്ന് പറയുന്ന വിശേഷപ്പെട്ട സ്ഥലമാണെന്ന് കരുതപ്പെടുന്നു. ഭൂമിശാസ്ത്രപരമായി അത് ഉത്തരാഖണ്ഡം തുടങ്ങി കൈലാസപര്‍വതം വരെ വ്യാപിച്ചുകിടക്കുന്നതായി കരുതാം. ദേവതകളുടെയും, യക്ഷഗന്ധര്വന്മാരുടെയും സിദ്ധപുരുഷന്മാരുടെയും വാസസ്ഥാനം ഇവിടെയാണ് കാണപ്പെടുന്നത്. ഇതിഹാസപുരാണങ്ങളെ അവലോകനം ചെയ്യുമ്പോള്‍ ഈ ക്ഷേത്രത്തെ ദേവഭൂമിയായും സ്വര്ഗത്തെപോലെയും കണക്കാക്കപ്പെട്ടിരിക്കുന്നു. സാമാന്യ വനപ്രദേശങ്ങളെയും ഭൂഖണ്ഡങ്ങളെയും അപേക്ഷിച്ച് ഈ ക്ഷേത്രത്തിന്റെ ചൈതന്യമാഹാത്മ്യം വിശേഷമായി കണക്കാക്കപ്പെടുന്നു. ഉയര്‍ന്നതലത്തിലുള്ള ചേതനാശക്തികള് ഈ സ്ഥലത്ത് വളരെയധികം ഉള്ളതായി കാണപ്പെടുന്നു. ആദ്ധ്യാത്മികമായ ഗവേഷണത്തിനും സാധനകള്‍ക്കും സൂക്ഷ്മശരീരങ്ങളെ വിശിഷ്ടസ്ഥിതിയില്‍ നിലനിര്‍ത്തുന്നതിനും ഈ പ്രദേശം വിശേഷിച്ചും ഉപയുക്തമാണ്. ഈ ക്ഷേത്രത്തില്‍ സൂക്ഷ്മശരീരത്തിനു സമയവും ആവശ്യവുമനുസരിച്ച് ആ തലത്തിലുള്ളവരുമായി സ്ഥൂലശരീരത്തിലേക്ക് പരിവര്‍ത്തനം ചെയ്യുകയും വിചാരവിനിമയം നടത്തുകയും പരസ്പരം സഹകരിച്ച് എന്തെങ്കിലും വലിയ പദ്ധതികളെ നടപ്പിലാക്കുകയും ചെയ്യാന്‍ ഉതകുന്ന രീതിയില്‍ നിലനില്ക്കുവാനാകും.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: