ലഖ്നോ:ഉത്തര്‍പ്രദേശിലെ യൂട്യൂബര്‍ക്ക് ഒരു കോടി വരുമാനം. വീട്ടില്‍ നിന്നും 24 ലക്ഷം രൂപയുടെ കറന്‍സി പിടിച്ചെടുത്തതായി പൊലീസ് ആരോപിക്കുന്നു.
അന്വേഷണം നേരിടേണ്ടി വരുന്ന തസ്ലിം യുട്യൂബ് ഉപയോഗിച്ച് നിയമവിരുദ്ധമാര്‍ഗ്ഗങ്ങളിലൂടെ ഒരു കോടി രൂപ സമ്പാദിച്ചതായി പൊലീസ് ആരോപിക്കുന്നു. ഓഹരി വിപണിയെക്കുറിച്ച് യൂട്യൂബ് വീഡിയോകള്‍ സൃഷ്ടിക്കുകയായിരുന്നു തസ്ലിം ചെയ്തതെന്നും ഇതില്‍ നിന്നുള്ള വരുമാനത്തില്‍ നിന്നും കൃത്യമായി നികുതി നല്‍കിയിരുന്നെന്നും കുടുംബം പറയുന്നു.
ട്രേഡിംഗ് ഹബ് 3.0 എന്ന പേരില്‍ യുട്യൂബ് ചാനല്‍ നടത്തിയിരുന്നത് തസ്ലിം ആണെന്ന് സഹോദരന് പറയുന്നു. “യുട്യൂബിലൂടെ ഞങ്ങള്‍ക്ക് വരുമാനം ലഭിക്കുന്നു. പൊലീസ് റെയ്ഡ് ഗൂഡാലോചനയുടെ ഭാഗമാണെന്നും തസ്ലിമിന്റെ സഹോദരന് പറയുന്നു.
“ഇതുവരെ 58 വീഡിയോകള്‍ ചെയ്തിട്ടുണ്ട്. നല്ലതുപോലെ കാഴ്ചക്കാരുണ്ടായിരുന്നു.”- തസ്ലിമിന്റെ സഹോദരന് പറയുന്നു. ഈ യൂട്യൂബ് ചാനലിന് ഒരു ലക്ഷം സബ്സ്ക്രൈബര്‍മാര്‍ ഉണ്ട്. 24 ലക്ഷം രൂപ വീട്ടില്‍ നിന്നും പിടിച്ചതായി പൊലീസ് വിവരം നല്‍കിയതോടെയാണ് ആദായനികുതിവകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: