തിരുവനന്തപുരം: ഓണക്കാലം കടന്ന് പോകാന്‍ കുറഞ്ഞത് 8000 കോടി രൂപ വേണമെന്ന് സംസ്ഥാന ധനവകുപ്പ്. കേരളം നിലവില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിലാണ്. അതിനിടെയാണ് ക്ഷേമ പെന്ഷന് കുടിശികയ്ക്ക് പുറമെ ഉത്സവകാലത്തെ പ്രത്യേക ചെലവുകള്‍ കൂടി നരുന്നത്. അതിനു കൂടിയായാണ് ഈ തുക കണക്കാക്കിയത്.
അടിയന്തര സാമ്പത്തിക അനുമതികള്‍ ആവശ്യപ്പെട്ട് കേരളത്തിന്റെ ധനമന്ത്രി കേന്ദ്ര ധനമന്ത്രാലയത്തില്‍ നിവേദനം നല്‍കിയിട്ടുണ്ട്. ഓണമടുക്കുമ്പോഴേക്ക് ക്ഷേമ പെന്ഷന് മൂന്ന് മാസം തീരുമാനിച്ചാല്‍ പോലും 1700 കോടി വേണ്ടിവരും എന്നാണ് കണക്കുകള്‍ പറയുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ കണ്ടെത്തേണ്ടത് 3398 കോടി.
ഇതിനു പുറമെ ബോണസും ഉത്സവ ബത്തയും അഡ്വാന്‍സ് തുക അനുവദിക്കുന്നതും അടക്കം വരാനിരിക്കുന്നത് വലിയ ചെലവാണ്. വിവിധ വകുപ്പുകള്‍ക്ക് നല്‍കേണ്ട ഉത്സവകാല ആനുകൂല്യങ്ങള്‍ക്കുള്ള തുക വേറെ. ഇതിനോടൊപ്പം കരാറുകാര്‍ക്ക് അടക്കം കുടിശിക കൊടുത്ത് തീര്‍ക്കുകയും വേണം. വായ്പ പരിധി വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി സമാനതകളില്ലാത്ത പ്രതിസന്ധി സാമ്പത്തിക മേഖലയില്‍ ഉണ്ടാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: