മാഞ്ചസ്റ്റര്‍: ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സില്‍ ഓസ്ട്രേലിയക്ക് ഇംഗ്ലണ്ടിന്റെ കരുത്തന് തിരിച്ചടി. രണ്ടാം ദിനം രാവിലെ തന്നെ 317 റണ്‍സിന് ഓള്‍ഔട്ടായ ഓസ്ട്രേലിയയെ ഇന്നലെ മൂന്നാം സെഷനിലേക്ക് കടക്കും മുമ്പേ ഇംഗ്ലണ്ട് മറികടന്നു.
ബാസ് ബോള്‍ ശൈലി നാലാം ടെസ്റ്റിലും തുടരുന്ന ഇംഗ്ലണ്ട് ഏകദിനശൈലിയിലാണ് ഇന്നലെ ബാറ്റ് വീശിയത്. ഓപ്പണര്‍ സാക് ക്രൗളി തകര്‍പ്പന്‍ സെഞ്ച്വറിയോടെയാണ് പുറത്തായത്. 182 പന്തുകള്‍ നേരിട്ട താരം 21 ഫോറും മൂന്ന് സിക്സും സഹിതം 189 റണ്‍സെടുത്തു.
ബെന്‍ ഡക്കറ്റ് തുടക്കത്തിലേ പുറത്തായപ്പോള്‍ ഇംഗ്ലണ്ട് വീണ്ടും പരിങ്ങലിലാണെന്ന തോന്നലുളവാക്കി. എന്നാല്‍ തകര്‍പ്പന്‍ പ്രകടനമാണ് പിന്നെ കണ്ടത്. പിന്നാലെയെത്തിയ മൊയീന്‍ അലി അര്‍ദ്ധ സെഞ്ച്വറി പ്രകടനവുമായാണ് പുറത്തായത്(82 പന്തില്‍ 54). പിന്നാലെയെത്തിയ ജോ റൂട്ട് അര്‍ദ്ധസെഞ്ച്വറി പിന്നിട്ട് പുറത്താകാതെ നില്‍ക്കുകയാണ്. 87 പന്തുകള്‍ നേരിട്ട് 79 റണ്‍സുമായി താരം പുറത്താകാതെ നില്‍ക്കുകയാണ്. ഒടുവില്‍ ക്രീസിലെത്തിയിരിക്കുന്നത് ഹാരി ബ്രൂക്ക് ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: