ആലപ്പുഴ: ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ. രണ്‍ജീത് ശ്രീനിവാസനെ പോപ്പുലര്‍ഫ്രണ്ട് ഭീകരവാദികള്‍ കൊലപ്പെടുത്തിയ കേസില്‍ ഗൂഢാലോചന നടന്ന സ്ഥലത്ത് പ്രതികളെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടതായി പോലിസിനെ അറിയിച്ച സാക്ഷികളെ മാവേലിക്കര അഡീഷണല്‍ സെഷന്‍സ് ജഡ്ജി വി.ജി. ശ്രീദേവി മുമ്പാകെ വിസ്തരിച്ചു.
കൊലപാതകത്തിന് തലേദിവസം രാത്രിയില്‍ ആലപ്പുഴ ഇര്‍ഷാദ് പള്ളിക്ക് സമീപം പ്രതികളായ അനൂപ്, സഫറുദ്ദീന്‍, ജസീബ് രാജ, ഷെര്‍നാസ് എന്നിവര്‍ ഒത്തുകൂടിയിരിക്കുന്നത് നഗരത്തിലെ രണ്ട് ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ വ്യത്യസ്ത സമയങ്ങളില്‍ കണ്ടിരുന്നതായി പോലിസിന് മൊഴി നല്‍കിയിരുന്നതിനെ തുടര്‍ന്നാണ് ഇവരെ കേസിലെ സ്പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. പ്രതാപ് ജി. പടിക്കല്‍ കോടതിയില്‍ വിസ്തരിച്ചത്.
രണ്‍ജീത് ശ്രീനിവാസന് കൊല്ലപ്പെട്ട ദിവസം രാവിലെ ആറര മണിക്കടുത്ത സമയം വെള്ളക്കിണര്‍ ജങ്ഷനിലൂടെ രണ്ട് സ്കൂട്ടറുകളിലായി പ്രതികളായ അനൂപ്, ജസീബ് രാജ, സഫറുദ്ദീന്‍ എന്നിവരുള്‍പ്പെടെ നാല് പേര് പോകുന്നത് കണ്ടിരുന്നതായി പോലിസിനെ അറിയിച്ച സമീപവാസിയെയും അന്നുതന്നെ രാവിലെ എട്ടരയോടെ പ്രതികളായ അനൂപും ജസീബ് രാജയും തങ്ങളെ അമ്പലപ്പുഴ വരെ എത്തിക്കാന്‍ ആവശ്യപ്പെട്ട് സമീപിച്ചിരുന്നതായി അറിയിച്ച ഓട്ടോ ഡ്രൈവറെയുംകേസില് തുടര്‍ന്നുള്ള സാക്ഷി വിസ്താരം തിങ്കളാഴ്ച ആരംഭിക്കും.
പ്രോസിക്യൂഷന് വേണ്ടി അഡ്വ. പ്രതാപ് ജി പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവന്, ഹരീഷ് കാട്ടൂര്‍ എന്നിവരാണ് ഹാജരാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: