കോഴിക്കോട്: കേന്ദ്രസര്‍ക്കാരിനെതിരെ രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ ഇല്ലാത്ത അധികാരങ്ങള്‍ പ്രയോഗിച്ച് നിയമവിരുദ്ധവും, ഭരണഘടനാ വിരുദ്ധവുമായ നീക്കങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ഉളള താക്കീതാണ് കോര്‍പ്പറേഷനിലെ ഏകസിവില്കോഡിനെതിരെയുളള പ്രമേയം പിന്‍വലിക്കാനുളള കോടതി ഉത്തരവെന്ന് ബിജെപി ജില്ലാപ്രസിഡന്റ് അഡ്വ.വി.കെ.സജീവന് പറഞ്ഞു.
നിരന്തരമായി ഒരു ചടങ്ങുപോലെ ചട്ടങ്ങള്‍ക്കു വിരുദ്ധമായി കൗണ്‍സില്‍ യോഗ അജണ്ടകളില്‍ കേന്ദ്രസര്‍ക്കാരിനെതിരായും,ഭരണഘടനക്കെതിരെയും പ്രമേയങ്ങള്‍ വരുന്നത് നിയമ വിരുദ്ധമായ നീക്കങ്ങളായി വേണം കരുതാന്‍.ഭരണഘടനയില്‍ സ്റ്റേറ്റിനോട് ഊന്നിപ്പറയുന്ന വിഷയത്തിനെതിരായി ഒരു നഗരസഭ ഔപചാരികമായി പ്രമേയം പാസ്സാക്കുന്നത് നിയമവിരുദ്ധമാണെന്ന് ആര്‍ക്കാണറിഞ്ഞു കൂടാത്തത്. ഇതിന് മുമ്പ് കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയ നിതി ആയോഗിനെതിരെയുളള പ്രമേയവും ഇതേപോലെ കോടതി ഇടപെട്ട് തടഞ്ഞിരുന്നു. ഇത്തരം പ്രമേയങ്ങള്‍ കോര്‍പ്പറേഷന്റെ അധികാരപരിധിക്ക് പുറത്തുള്ളതാണെന്നും നഗരപാലിക നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിരുദ്ധമായ പ്രമേയമാണെന്നും ചൂണ്ടിക്കാട്ടി ബിജെപി കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ നവ്യ ഹരിദാസ് ആക്ഷേപമുന്നയിച്ച് നോട്ടീസ് നല്‍കിയിട്ടും മേയറോ, സെക്രട്ടറിയോ അവതരണാനുമതി നിഷേധിക്കാതിരുന്ന സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. നിയമവിരുദ്ധവും,ഭരണഘടനാവിരുദ്ധവുമായ പ്രമേയങ്ങള്‍ കൗണ്‍സില്‍ യോഗത്തിന്റെ അജണ്ടയില്‍ ഉള്‍പ്പെടുത്തിയവര്‍ക്കെതിരെ പോലീസ് കേസെടുക്കണമെന്നും വി.കെ.സജീവന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: