ജോധ്പൂര്‍: വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത രാജസ്ഥാന് സര്‍ക്കാരിനെതിരെ വിദ്യാര്‍ത്ഥി പ്രക്ഷോഭം. എബിവിപിയുടെ നേതൃത്വത്തില്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ രാജസ്ഥാന് സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തി. രാജസ്ഥാനിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ദല്‍ഹിയിലെ ബിക്കാനീര്‍ ഹൗസിലേക്ക് എബിവിപി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി.
ജോധ്പൂരിലെ ജയനാരായണ് വ്യാസ് സര്‍വകലാശാലാ കാമ്പസില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതികളെ പോലീസും സര്‍ക്കാരും സംരക്ഷിക്കുകയാണെന്ന് എബിവിപി ആരോപിച്ചു. സംസ്ഥാനത്ത് ക്രമസമാധാന പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്. സ്ത്രീകള്‍ വ്യാപകമായി ആക്രമിക്കപ്പെടുന്നു. കാമ്പസുകള്‍ അരക്ഷിതമാണ്. വിദ്യാര്‍ത്ഥികളെ കാണാന്‍ കൂടി മുഖ്യമന്ത്രി തയാറാകുന്നില്ല, എബിവിപി നേതാക്കള്‍ ചൂണ്ടിക്കാട്ടി.
ജോധ്പൂര്‍ കൂട്ടബലാത്സംഗക്കേസിലെ സര്‍ക്കാരിന്റെ പരാജയം മറച്ചുവയ്ക്കാനാണ് ചില മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. പ്രതികള്‍ക്കെതിരെ കര്‍ക്കശമായ നടപടി സ്വീകരിക്കണം. പ്രതികളെ എബിവിപിക്കാരായി മുദ്രകുത്താനുള്ള മാധ്യമങ്ങളുടെ നീക്കം സര്‍ക്കാരിനെ വെള്ളപൂശാനു
ള്ള നീക്കത്തിന്റെ ഭാഗമാണ്. പ്രതികള്‍ക്കെതിരെ കര്‍ശനമായ ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് എബിവിപി പ്രവര്‍ത്തകര്‍ നിവേദനം നല്കി. രാജസ്ഥാനിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ദല്‍ഹിയിലെ ബിക്കാനീര്‍ ഹൗസിലേക്ക് എബിവിപി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: