ന്യൂദല്‍ഹി: കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രി സര്‍ബാനന്ദ സോനോവാള്‍ ഇന്ന് മുംബൈയില്‍ ഗ്ലോബല്‍ മാരിടൈം ഇന്ത്യ ഉച്ചകോടിയുടെ (ജിഐഎംഎസ്) കര്ട്ടന് റൈസര്‍ ഉദ്ഘാടനം ചെയ്തു.
വ്യാപാരത്തില്‍ സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനും ലളിതമായ ബിസിനസ്സ് നടപടിക്രമങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി അറിവിന്റെയും സാങ്കേതികവിദ്യയുടെയും സഹകരണീ, പുതിയ നിക്ഷേപ അവസരങ്ങള്‍ക്കുള്ള സാധ്യതകള്‍ തുറക്കല്‍ എന്നീ ലക്ഷ്യങ്ങളോടെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ചടങ്ങില്‍ കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത സഹമന്ത്രി ശ്രീപദ് നായിക് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.
ഇന്ത്യയുടെ സാമ്പത്തിക പുരോഗതിയില്‍ സമുദ്രമേഖലയുടെ സുപ്രധാന പങ്കിനെയും ഏഷ്യപസഫിക് മേഖലയില്‍ അതിനുള്ള സാധ്യതകളെയും കുറിച്ച് ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട് സോനോവാള്‍ സംസാരിച്ചു. തുറമുഖങ്ങള്‍, കപ്പല്‍ ഗതാഗതം, ഉള്‍നാടന്‍ ജലപാതകള്‍ എന്നിവയുമായി ബന്ധപ്പെട്ട ഗവണ്മെന്റ് നയങ്ങളിലൂടെ ഇന്ത്യയുടെ സമുദ്രമേഖല വേഗത്തിലുള്ള വളര്‍ച്ചയ്ക്ക് ഒരുങ്ങുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമുദ്രമേഖലയില്‍ 10 ലക്ഷം കോടി രൂപയിലധികം നിക്ഷേപ സാധ്യതകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതുവഴി 15 ലക്ഷത്തിലധികം യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന തരത്തിലുള്ള ഒരു വലിയ സാമ്പത്തിക മുന്നേറ്റത്തിന്റെ പാതയിലാണ് രാജ്യം സ്ഥിതി ചെയ്യുന്നതെന്ന് മന്ത്രി പറഞ്ഞു. മേഖലയിലുടനീളമുള്ള വ്യാപാരവും ഗതാഗതവും ഫലപ്രദമായി സുഗമമാക്കുന്ന സുപ്രധാന സംരംഭമായ 5,000 കിലോമീറ്റര്‍ ബഹുരാജ്യ ജലപാതകള്‍ സ്ഥാപിക്കുന്നതിന് ഇന്ത്യ സജീവമായി നേതൃത്വം നല്‍കുകയാണെന്നും സോനോവാള്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയെ ഒരു ആഗോള സമുദ്ര കേന്ദ്രമായി സ്ഥാപിക്കാനുള്ള ഗവണ്മെന്റ് ശ്രമങ്ങളിലെ നിര്‍ണായക നാഴികക്കല്ലാണ് ഉച്ചകോടിയെന്ന് ചടങ്ങില്‍ സംസാരിച്ച ശ്രീപദ് നായിക് പറഞ്ഞു. സഹകരണപരമായ ചര്‍ച്ചകളിലൂടെയും തന്ത്രപരമായ പങ്കാളിത്തത്തിലൂടെയും, നൂതനാശയങ്ങളും അത്യാധുനിക സാങ്കേതികവിദ്യയും ഉപയോഗിച്ച് സുസ്ഥിരമായ വളര്‍ച്ചയിലേക്ക് നമ്മുടെ സമുദ്രമേഖലയെ മുന്നോട്ട് നയിക്കാന്‍ ഗവണ്മെന്റ് ലക്ഷ്യമിടുന്നു.
ഉച്ചകോടിയുടെ അജണ്ടയുടെയും ചര്‍ച്ചാ സെഷനുകളുടെയും സമഗ്രമായ വിവരങ്ങള്‍ നല്കുന്ന ജിഎംഐഎസ് ഉച്ചകോടിയുടെ ഔദ്യോഗിക ബ്രോഷറിന്റെ അനാച്ഛാദനവും വെബ്സൈറ്റിന്റെയും മൊബൈല്‍ ആപ്പിന്റെയും ഉദ്ഘാടനവും കര്ട്ടന് റൈസര്‍ പരിപാടിയുടെ ഭാഗമായി നടന്നു. 2023 ഒക്ടോബര്‍ 17 മുതല്‍ 19 വരെ ന്യൂദല്‍ഹിയിലെ പ്രഗതി മൈതാനത്താണ് ഉച്ചകോടി നടക്കുന്നത്. ഫിക്കി (എഫ്ഐഐസിഐ) യുടെ വ്യവസായ പങ്കാളിത്തത്തോടെയാണ് ഉച്ചകോടി സംഘടിപ്പിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: