ന്യൂദല്‍ഹി: പ്രതിപക്ഷം രാജ്യ ക്ഷേമത്തേക്കാള്‍ തങ്ങളുടെ വ്യക്തിപരമായ താല്‍പ്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
വംശ രാഷ്ട്രീയം പ്രോത്സാഹിപ്പിക്കുന്നതിന് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ ആഞ്ഞടിച്ച പ്രധാനമന്ത്രി, ഈ പാര്‍ട്ടികളുടെ മുദ്രാവാക്യം ‘കുടുംബത്തിന് വേണ്ടി, കുടുംബത്തിന്’ എന്നതാണെന്നും കുറ്റപ്പെടുത്തി. പോര്‍ട്ട് ബ്ലെയര്‍ വിമാനത്താവളത്തിന്റെ പുതിയ ഇന്റര്‍ഗ്രേറ്റഡ് ടെര്‍മിനല്‍ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ജനാധിപത്യം അത് ജനങ്ങളുടേതാണ്, ജനങ്ങളാല്‍, ജനങ്ങള്‍ക്കുവേണ്ടിയാണ്. എന്നാല്‍ വംശീയ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അത് കുടുംബത്തിനും കുടുംബത്തിന്റേതും കുടുംബത്തിന് വേണ്ടിയുളളതുമാണ്. കുടുംബം ആദ്യം, രാഷ്ട്രം ഒന്നുമല്ല. ഇതാണ് അവരുടെ മുദ്രാവാക്യം- പ്രധാനമന്ത്രി മോദി പറഞ്ഞു.
ബംഗളൂരുവില്‍ നടക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ദ്വിദിന യോഗത്തെ സംബന്ധിച്ച്, ഇത് അഴിമതി പ്രോത്സാഹിപ്പിക്കാനാണെന്നാണ് ആളുകള്‍ പറയുന്നതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഒത്തുകൂടുന്ന ഈ നേതാക്കള്‍ക്ക് 20 ലക്ഷം കോടിയുടെ കുംഭകോണത്തിന് ഗ്യാരണ്ടി നല്കാന് കഴിയുമെന്നും മോദി പരിഹസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: