തിരുവനന്തപുരം: അഞ്ചുതെങ്ങ് മാമ്പള്ളി കടല്‍തീരത്ത് നവജാതശിശുവിന്റെ മൃതദേഹം കരയ്ക്കടിഞ്ഞു. ഇന്ന് പുലര്‍ച്ചെ നാലോടെയാണ് മാമ്പള്ളി പള്ളിക്കു സമീപത്തെ കടല്‍തീരത്ത് മൃതദേഹം കാണപ്പെട്ടത്. കുഞ്ഞിന്റെ മൃതദേഹം തെരുവുനായ്ക്കള്‍ കടിച്ചു വലിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വിവരം പോലീസ് സ്റ്റേഷനില്‍ അറിയിക്കുകയായിരുന്നു.
മൃതദേഹത്തിന് ഒരാഴ്ചയിലേറെ പഴക്കമുണ്ടെന്ന് സംശയിക്കുന്നു. കൈയും കാലും നഷ്ടപ്പെട്ട നിലയിലായിരുന്നു മൃതദേഹമെന്ന് പോലീസ് പറഞ്ഞു. അഞ്ചുതെങ്ങ് പോലീസ് മേല്‍നടപടി സ്വീകരിച്ചു. മൃതദേഹം ചിറയിന്‍കീഴ് താലൂക്കാശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് സംഭവം. മാമ്പള്ളി പള്ളിയ്ക്ക് പുറക് വശത്തെ തീരത്താണ് നവജാത ശിശുവിന്റെ മൃതശരീരം കരക്കടിഞ്ഞത്. ഒറ്റനോട്ടത്തിൽ ഒരു പാവയുടെ രൂപത്തിലായിരുന്നതിനാൽ പ്രദേശവാസികൾ ഇത് ശ്രദ്ധിച്ചിരുന്നില്ല. ഇത് മണത്തെത്തിയ തെരുവ് നായ കടിച്ചെടുത്ത് മാമ്പള്ളി നടവഴിയിൽ കൊണ്ട്ഇടുകയും ഇവിടെ വച്ച് കടിച്ചു വലിയ്ക്കുകയുമായിരുന്നു.
ഉടൻ അഞ്ചുതെങ്ങ് പോലീസ് സ്റ്റേഷനിൽ ബന്ധപ്പെടുകയും പൊലീസ് സ്ഥലത്തെത്തി മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: