മുഹമ്മ: കുമരകം ജെട്ടി തോട്ടില്‍ പോളകയറാതിരിക്കാനായി അധികൃതര്‍ സ്ഥാപിച്ച സംരക്ഷണ വേലി കൊണ്ട് ഉദ്ദേശ ഫലം ലഭിക്കുന്നില്ലെന്ന് ആക്ഷേപം. ജെട്ടിത്തോട്ടില്‍ ദിവസങ്ങളായി ജലഗതാഗതം സാധ്യമാകാത്ത വിധം പോള തിങ്ങിനിറഞ്ഞിരിക്കുകയാണ്.
വേലിയേറ്റ സമയത്ത് ഉള്ളില്‍ പ്രവേശിക്കുന്ന പോള തിരിച്ച് പോകാത്തതും സ്ഥിതിഗതി രൂക്ഷമാക്കി. കായല്‍ തൊഴിലാളികള്‍ക്ക് നിലവില്‍ കായലില്‍ പ്രവേശിക്കാനാവാത്ത സ്ഥിതിയാണ്. ഹൗസ് ബോട്ട് മേഖലയെയും പോളശല്യം ബാധിച്ചിട്ടുണ്ട്. തല്‍സ്ഥിതി തുടര്‍ന്നാല്‍ സര്‍വീസ് നിര്‍ത്തി വെക്കെണ്ടിവരുമെന്ന് ജലഗതാഗത വകുപ്പ് അധികൃതര്‍ അറിയിച്ചു.
സംരക്ഷണ വേലിയുടെ ചില ഭാഗങ്ങള്‍ സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചതായും പരാതിയുണ്ട്. അശാസ്ത്രീയമായ രീതിയിലുള്ള വേലി കെട്ടാണ് ഉള്ളില്‍ പ്രവേശിക്കുന്ന പോള ഇറങ്ങി പോകാത്തതെന്ന് പറയുന്നു. അധികൃതരുടെ ഭാഗത്ത് നിന്നും എത്രയും പെട്ടെന്ന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും ഇവര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: