തിരുവനന്തപുരം: കൈക്കൂലി വാങ്ങവെ കെഎസ്ആര്‍ടിസി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ അറസ്റ്റില്‍. പരസ്യ ബില്ല് മാറാന്‍ കൈക്കൂലി വാങ്ങവെയാണ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ പി. ഉദയകുമാര്‍ അറസ്റ്റിലായത്.
ബസില്‍ പരസ്യം പതിച്ചതിന് 6.58 ലക്ഷത്തിന്റെ ബില്ല് മാറാന്‍ ഒരു ലക്ഷം രൂപയാണ് ഉദയകുമാര്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ക്ലബില്‍ വച്ച് 30,000 രൂപ വാങ്ങവെ ഇയാള്‍ പിടിയിലാവുകയായിരുന്നു.
നേരത്തേ കരാറുകാരന് 60,000 രൂപ ഉദയകുമാറിന് നല്‍കിയിരുന്നു. ബാക്കി തുക കൂടി വേണമെന്ന് ശഠിച്ചതോടെ കരാറുകാരന് വിജിലന്‍സിനെ അറിയിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: