അമ്പലപ്പുഴ: പുനര്‍ നിര്‍മാണത്തിനായി പൊളിച്ച റോഡില്‍ നിര്‍മാണ പ്രവര്‍ത്തനം നിലച്ചിട്ട് മാസങ്ങള്‍ പിന്നിടുന്നു. യാത്രാദുരിതത്തില്‍ വലഞ്ഞ് നാട്ടുകാര്‍. തകഴി ആശുപത്രി റോഡിനാണ് ഈ ദുരവസ്ഥ. 2010ല്‍ ജില്ലാ പഞ്ചായത്ത് പണമനുവദിച്ച് പുനര്‍നിര്‍മിച്ച റോഡ് ആലപ്പുഴ കുടിവെള്ളപദ്ധതിയുടെ പൈപ്പിടുന്നതിനായി വെട്ടിപ്പൊളിച്ചതോടെയാണ് ജനങ്ങള്‍ക്കു യാത്രാദുരിതം തുടങ്ങിയത്. തകഴി, പടഹാരം, കരുമാടി പ്രദേശങ്ങളിലെ ജനങ്ങളുടെ ഏക യാത്രാമാര്‍ഗമാണിത്.
യാത്രാദുരിതത്തില്‍ വലഞ്ഞതോടെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ റോഡ് പുനര്‍ നിര്‍മിക്കണമെന്നാവശ്യപ്പെട്ട് നിരവധി സമരങ്ങളും സംഘടിപ്പിച്ചു. തുടര്‍ന്ന് റീ ബില്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ടു കോടി 19 ലക്ഷം രൂപ റോഡ് പുനര്‍നിര്‍മാണത്തിനായി അനുവദിച്ചു.ഇതിനു ശേഷം റോഡ് പൊളിക്കുകയും ചെയ്തു. ഇപ്പോള്‍ കഴിഞ്ഞ കുറേ മാസങ്ങളായി യാതൊരു നിര്‍മാണ പ്രവര്‍ത്തനവും ഇവിടെ നടക്കാത്തതിനെത്തുടര്‍ന്ന് പ്രദേശവാസികളുടെ യാത്രാ ദുരിതം വര്‍ധിച്ചിരിക്കുകയാണ്. മഴ ശക്തമായതോടെ റോഡില്‍ ചെളി നിറഞ്ഞ് കാല്‍നടയാത്ര പോലും സാധ്യമാകാത്ത അവസ്ഥയായി.
സ്കൂള്‍ വിദ്യാര്‍ത്ഥികളടക്കം ഇതിന്റെ ദുരിതം അനുഭവിക്കുകയാണ്. നാല് വാര്‍ഡുകളിലെ ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന റോഡ് നിര്‍മാണം പൂര്‍ത്തിയാക്കേണ്ട സമയ പരിധി കഴിഞ്ഞു. തകഴി ആശുപത്രിയിലെത്തുന്ന രോഗികള്‍ ഉള്‍പ്പെടെയുള്ളവര്‍ റോഡിന്റെ ഈയവസ്ഥ മൂലം വലയുകയാണ്. അമ്പലപ്പുഴ തിരുവല്ല റോഡിലെ തകഴി ലെവല്‍ക്രോസ് അടച്ചിടുന്ന സമയങ്ങളില്‍ സമാന്തരപാതയായി ഉപയോഗിക്കുന്ന റോഡാണിത്. അടിയന്തിരമായി റോഡു നിര്‍മാണം പുന:രാരംഭിച്ചില്ലെങ്കില്‍ ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് കലാ സാംസ്കാരിക സംഘടനയായ ടാഗോര്‍ കലാ കേന്ദ്രം സെക്രട്ടറി മതി കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: