തിരുവനന്തപുരം: വിദ്യാഭ്യാസ വികാസ കേന്ദ്രം കാസർകോട് കേരള സർവകലാശാലയിൽ ഒരുക്കിയ ജ്ഞാനോത്സവം 2023 സമാപിച്ചത് വിദ്യാഭ്യാസ പരിവർത്തനത്തിന് പുതിയ മാതൃകയും മാർഗ്ഗരേഖയുമായാണ്. ദേശീയ വിദ്യാഭ്യാസ നയം മുന്നോട്ട് വെക്കുന്ന ഭാരതീയ ജ്ഞാന പാരമ്പര്യത്തിന്റെ സമന്വയവും തൊഴിൽ നൈപുണ്യ വികസനവും പ്രായോഗിക തലത്തിൽ ആവിഷ്കരിച്ചു കൊണ്ടിരിക്കുന്ന തിരുവനന്തപുരം വലിയശാലയിലെ കാന്തല്ലൂർ ശാലയുടെ പ്രവർത്തനങ്ങളും തിരുവനന്തപുരം വിദ്യാനികേതൻ വിദ്യാലയങ്ങളിൽ നടപ്പാക്കി കൊണ്ടിരിക്കുന്ന നൈപുണ്യ വികസന പരിപാടികളും പുതിയ വിദ്യാഭ്യാസ പരിവർത്തനത്തിനുള്ള മാതൃകയും മാർഗ്ഗരേഖയുമായി.
ജൂലായ് 6, 7, 8 തീയതികളിൽ കേരള കേന്ദ്ര സർവകലാശാലയിൽ നടന്ന വിദ്യാഭ്യാസ സംഗമം – ജ്ഞാനോത്സവത്തോടനുബന്ധിച്ച് നടന്ന പ്രദർശിനി കേരള ഗവർണർ ആരീഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു. ഭാരതത്തിൻറെ ജ്ഞാന പൈതൃകം ലോകത്തിന് വഴികാട്ടിയാണെന്നും അത് നമ്മുടെ വിദ്യാർത്ഥികളെ പഠിപ്പിക്കുകയും അതിൽ അഭിമാനം ജനിപ്പിക്കുകയും കാലത്തിൻറെ അനിവാര്യതയാണെന്നും അദ്ദേഹം പറഞ്ഞു. ജ്ഞാനോത്സവം ഉദ്ഘാടനം ചെയ്ത കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി അന്നപൂർണ ദേവി കേരളത്തിൻറെ മഹത്തായ ജ്ഞാന പാരമ്പര്യത്തെയും ശങ്കരാചാര്യ സ്വാമികൾ, സംഗമ ഗ്രാമമാധവൻ തുടങ്ങിയ മഹാരഥികളുടെ സംഭാവനകളെയും ലോകത്തു മുഴുവൻ എത്തിക്കേണ്ട ചുമതല കേരളത്തിനുണ്ടെന്ന് അഭിപ്രായപ്പെട്ടു. പ്രദർശനി നഗരി സന്ദർശിച്ച കേന്ദ്രമന്ത്രി നൈപുണ്യ വികസന കേന്ദ്രം നടപ്പാക്കിയ ആദ്യ ബാച്ചിന്റെ സർട്ടിഫിക്കറ്റുകൾ വിദ്യാഭാരതി മുൻ ദേശീയ സെക്രട്ടറി രാജഗോപാലിന് നൽകിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.
ദേശീയ വിദ്യാഭ്യാസ നയം കൂടുതല്‍ മെച്ചപ്പെട്ടതും പുരോഗമനപരവുമായ സമൂഹത്തിലേക്കുള്ള പരിവര്‍ത്തനത്തെ ത്വരിതപ്പെടുത്തുന്നതിനാൽ ദേശീയ വിദ്യാഭ്യാസ നയത്തെ പൂര്ണ്ണമനസ്സോത്തോടെ സ്വാഗതം ചെയ്യുന്നുവെന്ന് ജ്ഞാനോത്സവം 2023ല്‍ പങ്കെടുത്ത വിദ്യാഭ്യാസ വിദഗ്ധരും സ്ഥാപന മേലധികാരികളും സംയുക്ത പ്രഖ്യാപനം നടത്തി. നയം നടപ്പിലാക്കുന്നതിനുള്ള എല്ലാ പ്രവര്‍ത്തനങ്ങളിലും പങ്കെടുക്കും. അറിവ്, വൈദഗ്ധ്യം, മനോഭാവം, ജീവിത മൂല്യങ്ങള്‍ എന്നിവയാല്‍ നമ്മുടെ യുവ സമൂഹത്തെ സജ്ജരാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്ഥാപനങ്ങള്‍ സ്വീകരിക്കും എന്നുള്ള ജ്ഞാനോത്സവ പ്രഖ്യാപനം കേന്ദ്ര സർവ്വകലാശാല വിസി വായിച്ചത് നിറഞ്ഞ കരഘോഷത്തോടെയാണ് സംഗമം സ്വാഗതം ചെയ്തത്. മൂല്യാധിഷ്ഠി വിദ്യാഭ്യാസം, പരിസ്ഥിതി വിദ്യാഭ്യാസം, ഭാരതിയ ജ്ഞാന പാരമ്പര്യം തുടങ്ങിയവയാൻ വൈവിധ്യമാർന്ന കോഴ്സുകളും, അധ്യാപകർക്ക് അനുബന്ധ പരിശീലന പരിപാടികളും പരസ്പര സഹകരണത്തോടെ നടപ്പാക്കും. ഇതിൽ കേന്ദ്രസ്ഥാപനങ്ങളും കേന്ദ്ര വിദ്യാഭ്യാസ ഏജൻസികളും കേന്ദ്ര-സംസ്ഥാന വ്യത്യാസമില്ലാതെ സഹകരിക്കും എന്നും ജ്ഞാനോത്സവത്തിന്റെ തുടർ പ്രവർത്തനമായി നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: