ആലപ്പുഴ: സിപിഎമ്മിലെ രൂക്ഷമായ വിഭാഗീയതയെ തുടര്‍ന്ന് ആലപ്പുഴ നഗരസഭാ ചെയര്‍പേഴ്സണ്‍ സൗമ്യരാജ് രാജിവെച്ചു. നഗരസഭ കൗണ്‍സില്‍ യോഗത്തിനിടയാണ് രാജി നല്‍കിയത്. വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്മാരും രാജി നല്കി. സിപിഎമ്മിലെ ധാരണ പ്രകാരമാണ് രാജി. നെഹ്റുട്രോഫി വാര്‍ഡ് കൗണ്‍സിലര്‍ കെ. കെ. ജയമ്മയാകും പുതിയ ചെയര്‍പേഴ്സണ്‍, പുതിയ സ്റ്റാന്‍ഡിങ് കമ്മറ്റി അദ്ധ്യക്ഷന്മാരേയും പാര്‍ട്ടി പ്രഖ്യാപിച്ചിട്ടുണ്ട്.
സമ്പൂര്‍ണ ശുചിത്വ നഗരം തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങളിലൂടെ പൊതുസമൂഹത്തില്‍ മികച്ച അഭിപ്രായം നേടിയ സാഹചര്യത്തിലാണ് സിപിഎമ്മിലെ വിഭാഗീയതയ്ക്ക ഇരയായി സൗമ്യരാജിന് പുറത്തു പോകേണ്ടി വന്നത്. നേരത്തെ പാര്‍ട്ടിയില്‍ സീനിയറായ ജയമ്മയെ ചെയര്‍പേഴ്സണ്‍ ആകുമെന്നാണ് പാര്‍ട്ടി അണികളും, പൊതുസമുഹവും കരുതിയിരുന്നതെങ്കിലും അപ്രതീക്ഷിതമായി സൗമ്യരാജിന് നറുക്ക് വീഴികയായിരുന്നു. ഇതിനെതിരെ പാര്‍ട്ടി ലോക്കല്‍കമ്മറ്റി, ബ്രാഞ്ച് സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ പാര്‍ട്ടി നേതൃത്വത്തെ വെല്ലുവിളിച്ച് പ്രകടനം നടന്നിരുന്നു. അന്ന് പാര്‍ട്ടിയില്‍ കരുത്തനായിരുന്ന ജി. സുധാകരനും, പി. പി. ചിത്തരഞ്ജനും എതിരെ മുദ്രാവാക്യം വിളിച്ചായിരുന്നു പ്രകടനം.
മാറിയ സാഹചര്യത്തില്‍ മന്ത്രി സജി ചെറിയാന് പക്ഷം പാര്‍ട്ടിയില്‍ ആധിപത്യം നേടിയതാണ് സൗമ്യരാജിന് തിരച്ചടിയായത്. സിപിഎമ്മില്‍ പതിവില്ലാത്തതാണ് ഊഴം വെച്ച് സ്ഥാനങ്ങള്‍ നല്‍കുന്നത്. എന്നാല്‍ കടുത്ത വിഭാഗീയതയില്‍ പാര്ട്ടികീഴ് വഴക്കങ്ങള്‍ ലംഘിച്ച് നേതാക്കളെ തൃപ്തിപ്പെടുത്തുന്ന നടപടികളാണ് ആലപ്പുഴയില്‍ നടക്കുന്നതെന്നാണ് വിമര്‍ശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: