തിരുവനന്തപുരം: മണല്‍ മാഫിയ സംഘങ്ങള്ളുമായുള്ള ബന്ധത്തെ തുടര്‍ന്ന് കണ്ണൂര്‍ റെയിഞ്ചിലെ ഏഴുപോലീസുകാരെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടു.
രണ്ട് ഗ്രേഡ് എ എസ് ഐ മാരെയും അഞ്ചു സിവില്‍ പോലീസ് ഓഫീസര്‍മാരെയുമാണ് സര്‍വീസില്‍ നിന്ന് നീക്കം ചെയ്തത്. മുതിര്‍ന്ന പോലീസ് ഓഫീസര്‍മാരുടെ നീക്കങ്ങളും ലൊക്കേഷനും അടക്കമുള്ളവ ചോര്‍ത്തി നല്‍കിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കണ്ണൂര്‍ റേഞ്ച് ഡിഐജി പുട്ട വിമലാദിത്യയുടേതാണ് നടപടി.
ഗ്രേഡ് എ എസ് ഐ മാരായ കോഴിക്കോട് റൂറലിലെ പി. ജോയ് തോമസ്, കണ്ണൂര്‍ റൂറലിലെ സി.ഗോകുലന്, സിവില്‍ പോലീസ് ഓഫീസര്‍മാരായ കണ്ണൂര്‍ സിറ്റിയിലെ പി.എ.നിഷാര്‍, കോഴിക്കോട് റൂറലിലെ എം.വൈ ഷിബിന്‍, കാസര്‍ഗോഡിലെ ടി.എം.അബ്ദുള്‍ റഷീദ്, ഹരികൃഷ്ണന്.ബി, കണ്ണൂര്‍ റൂറലിലെ വി.എ.ഷെജീര്‍ എന്നിവരെയാണ് സര്‍വീസില്‍ നിന്ന് നീക്കം ചെയ്തത്. ഗുരുതരമായ അച്ചടക്ക ലംഘനം, കൃത്യവിലോപം, പെരുമാറ്റദൂഷ്യം, പോലീസിന്റെ സല്‍പേരിന് കളങ്കം ചാര്‍ത്തല്‍ എന്നിവചുമത്തിയാണ് പിരിച്ചുവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: