ലണ്ടന്‍ : വിംബിള്‍ഡണ്‍ പുരുഷ സിംഗിള്‍സ് സെമിഫൈനല്‍ വെളളിയാഴ്ച വൈകിട്ട് നടക്കും. സ്പാനിഷ് താരം കാര്‍ലോസ് അല്‍കാരസും റഷ്യന്‍ മൂന്നാം സീഡ് ഡാനിയല്‍ മെദ്വദേവും ഏറ്റുമുട്ടും.
മറ്റൊരു സെമിയില്‍ സെര്‍ബിയന്‍ രണ്ടാം സീഡ് നൊവാക് ജോക്കോവിച്ച് ഇറ്റാലിയന്‍ എട്ടാം സീഡ് ജാനിക് സിന്നറെ നേരിടും. കഴിഞ്ഞ ദിവസം പുരുഷ ഡബിള്‍സ് സെമിയില്‍ ഇന്ത്യയുടെ രോഹന് ബൊപ്പണ്ണയും ഓസ്ട്രേലിയന്‍ പങ്കാളി മാത്യു എബ്ഡനും ടോപ് സീഡ് വെസ്ലി കൂള്‍ഹോഫ്-നീല്‍ സ്കുപ്സ്കി സഖ്യത്തോട് പരാജയപ്പെട്ടു.സ്കോര്‍ 5-7, 4-6.
വനിതാ സിംഗിള്‍സില്‍ ചെക്ക് റിപ്പബ്ലിക്കില്‍ നിന്നുള്ള സീഡ് ചെയ്യപ്പെടാത്ത മാര്‍ക്കറ്റാ വോന്ഡ്രോസോവയുമായി ആറാം സീഡ് ടുണീഷ്യയുടെ ഒന്‍സ് യാബ്യൂര്‍ ഏറ്റുമുട്ടും.സെമിയില്‍ യാബ്യൂര്‍ ബെലാറസിന്റെ രണ്ടാം സീഡ് അരിന സബലെങ്കയെ 6-7, 6-4, 6-3 എന്ന സ്കോറിന് പരാജയപ്പെടുത്തി. ഉക്രെയ്നിന്റെ എലീന സ്വിറ്റോലിനയെ 6-3, 6-3 എന്ന സ്കോറിനാണ് മാര്‍ക്കെറ്റ വോണ്ട്രോസോവ പരാജയപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: