ഗുരുഗ്രാം (ഹരിയാന): ഭീകരര്‍ തങ്ങളുടെ ഐഡന്റിറ്റി മറയ്ക്കാനും സ്പര്‍ദ വളര്‍ത്തുന്ന കാര്യങ്ങള്‍ പ്രചരിപ്പിക്കാനും ഡാര്‍ക്ക് നെറ്റ് ഉപയോഗിക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ഈ പ്രവര്‍ത്തനങ്ങളുടെ രീതി മനസ്സിലാക്കി പരിഹാരം കണ്ടെത്തേണ്ടതുണ്ട്. ഇന്ന് ഹരിയാനയില്‍ നടന്ന ദ്വിദിന ജി20 സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.
സൈബര്‍ ആക്രമണം ലോകത്തിലെ എല്ലാ പ്രധാന സമ്പദ്വ്യവസ്ഥകള്‍ക്കും മേലെ ചുറ്റിത്തിരിയുകയാണെന്നും ലോകത്തിലെ പല രാജ്യങ്ങളും അതിന്റെ ഇരകളായി മാറിയിരിക്കുന്നു. ശക്തവും കാര്യക്ഷമവുമായ ഒരു പ്രവര്‍ത്തന സംവിധാനം സൃഷ്ടിക്കാനും ഭീകരര്‍ അവരുടെ ഐഡന്റിറ്റി മറയ്ക്കാനും റാഡിക്കല്‍ മെറ്റീരിയല്‍ പ്രചരിപ്പിക്കാനും ഡാര്‍ക്ക് നെറ്റ് ഉപയോഗിക്കുന്നു. ഡാര്‍ക്ക് നെറ്റില്‍ പ്രവര്‍ത്തിക്കുന്ന ഈ പ്രവര്‍ത്തനങ്ങളുടെ പാറ്റേണ്‍ മനസ്സിലാക്കുകയും പരിഹാരങ്ങള്‍ കണ്ടെത്തുകയും വേണമെന്നും മന്ത്രി പറഞ്ഞു.
വിവിധ വെര്‍ച്വല്‍ അസറ്റുകളുടെ ഉപയോഗം തടയുന്നതിന് യോജിപ്പോടെ ചിന്തിക്കേണ്ടതിന്റെ ആവശ്യകതയും ആഭ്യന്തര മന്ത്രി വ്യക്തമാക്കി. നോണ്‍ഫംഗബിള്‍ ടോക്കണ്‍ (എന്‍എഫ്ടി), ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ), മെറ്റാവേഴ്സ് എന്നിവയുടെ യുഗത്തിലെ കുറ്റകൃത്യവും സുരക്ഷയും സംബന്ധിച്ചും ജി 20 കോണ്‍ഫറന്‍സില്‍ അമിത് ഷാ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: