ബംഗളൂരു: രാജ്യത്തിന്റെ മൂന്നാം ചാന്ദ്ര പര്യവേഷണ ദൗത്യമായ ചന്ദ്രയാന്‍-3 നാളെ വിക്ഷേപണം നടത്താനിരിക്കെ തിരുപ്പതി വെങ്കാടചല ക്ഷേത്രത്തിലെത്തി ഐഎസ്ആര്‍ഒ ശാസ്ത്ര സംഘം. ചന്ദ്രയാന്‍ -3ന്റെ മിനിയേച്ചര്‍ പതിപ്പുമായെതിയാണ് ശാസ്ത്രജ്ഞരുടെ സംഘം പ്രാര്‍ത്ഥന നടത്തിയത്. പ്രധാന ദൗത്യങ്ങള്‍ക്ക് മുന്‍പ് ശാസ്ത്രജ്ഞരുടെ സംഘം തിരുപ്പതി ക്ഷേത്രം സന്ദര്‍ശിക്കാറുണ്ട്. ‘ഇത് ചന്ദ്രനിലേക്കുള്ള ഞങ്ങളുടെ ചന്ദ്രയാന്‍-3 ദൗത്യമാണ്. നാളെയാണ് വിക്ഷേപണം’, ക്ഷേത്ര ദര്‍ശനത്തിന് ശേഷം ശാത്രജ്ഞര്‍ പറഞ്ഞു.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില്‍ നിന്നും വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.35 നാണ് ചന്ദ്രയാന്‍-3 വിക്ഷേപണം. പദ്ധതിയുടെ അന്തിമഘട്ട അവലോകനമായ മിഷന് റെഡിനസ് റിവ്യൂ പൂര്‍ത്തിയായതായി ഐ എസ് ആര് ഒ അറിയിച്ചു. ഇന്ന് ഉച്ചയ്ച്ച് 2.35 നാണ് കൗണ്ട് ഡൗണ്‍ തുടങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: