പാലക്കാട്: സംസ്ഥാനത്ത് ഇടവേളക്ക് ശേഷം തക്കാളിയുടെ വിലയും സെഞ്ച്വറിയിലേക്ക്. കഴിഞ്ഞ ദിവസങ്ങളായി വിപണിയില്‍ തക്കാളിയുടെ ചില്ലറ വില 120 രൂപയായി. നേന്ത്രപ്പഴത്തിന് വില പൊള്ളിത്തുടങ്ങി. കഴിഞ്ഞാഴ്ച വരെ 40 രൂപയുണ്ടായിരുന്ന നേന്ത്രപ്പഴത്തിന് ചില്ലറ വില 80 രൂപയായിരിക്കുകയാണ്.
മൊത്തവിതരണ ശാലകളില്‍ 60-65 രൂപയാകുമ്പോള്‍ ചെറുകിട കടകളില്‍ ഇതിലും കൂടിയ വിലക്കാണ് നേന്ത്രപ്പഴം വില്‍ക്കുകയാണ്. സീസണ് അവസാനിച്ചതും തമിഴ്നാട്ടില്‍ നിന്നും കായവരവും കുറഞ്ഞതുമാണ് വിലക്കയറ്റത്തിന് കാരണമാകുന്നത്. ഒരു വര്‍ഷം മുമ്പ് ഇതേ പോലെ തക്കാളിക്കും സവോളക്കും വില 10 രൂപയിലെത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞാഴ്ച വരെ 50 രൂപയായിരുന്ന തക്കാളിക്ക് ഇരട്ടി വിലയായത് സാധാരണക്കാരെയും ദുരിതത്തിലാക്കി.
പൊതുവിപണിയില്‍ ദിവസങ്ങളായി കോഴിയിറച്ചിക്കും കടല്‍ മത്സ്യത്തിനും പലചരക്കു സാധനങ്ങള്‍ക്കും വില വര്‍ധിച്ചിട്ടുണ്ട്. ട്രോളിങാണ് കാരണം. കടല്‍ മത്സ്യങ്ങള്‍ക്കു വില കൂടുമ്പോള്‍ ഒരുമാസമായി കോഴി വിലയും കിലോക്ക് 150 കടന്നിരിക്കുകയാണ്. കഴിഞ്ഞ രണ്ടാഴ്ചയായി പച്ചക്കറിക്കും 30-40 ശതമാനം വിലവര്ദ്ധനയുണ്ടെങ്കിലും തക്കാളി വില 120 ലെത്തിയത് വ്യപാരികളുടെ കച്ചവടത്തെയും ബാധിച്ചിരിക്കുകയാണ്.
ഒരാഴ്ച മുമ്പ് വരെ 5 കിലോ 100 രൂപക്ക് വിറ്റിരുന്ന തക്കാളിക്കിപ്പോള്‍ സെഞ്ച്വറി കടന്നതോടെ വഴിവാണിഭക്കാരും വാഹനങ്ങളില്‍ വില്‍പ്പന നടത്തുന്നവരും കഷ്ടത്തിലാണ്. എന്നാല്‍ തമിഴ്നാട്ടില്‍ വില കുറയുമെങ്കിലും ഇപ്പോള്‍ തമിഴ്നാട്ടിലും തക്കാളിവില 120 ലെത്തിയിരിക്കുകയാണ്. നിലവിലെ സാഹചര്യത്തില്‍ ഇനിയും തക്കാളിക്ക് വില കൂടുമോയെന്ന ആശങ്കയിലാണ്. പച്ചക്കറി വിപണിയില്‍ ഇഞ്ചി, വെളുത്തുള്ളി, കാപ്സിക്കം എന്നിവക്കും ഇരട്ടി വിലയാണ്. ചെറിയുളളിക്ക് തീപ്പിടിച്ച വിലയാണ്. കിലോയ്ക്ക് 180 വരെയെത്തി. ഇഞ്ചിക്ക് വില 300നടത്തുവരെയാണ്. ബീന്‍സ് കിലോ 60 വരെ എത്തിനില്‍ക്കുന്നു. വെണ്ടക്കയും 50 കടന്നു. ഓണം അടുക്കുന്നതിന് മുമ്പുതന്നെ പച്ചക്കറിക്ക് വില കുതിച്ചുയരുന്നത് സാധാരണക്കാരെയും വ്യാപാരികളെയും ബാധിക്കും.
പച്ചക്കറി വില നിയന്ത്രിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്ന് കച്ചവടക്കാരും കൃഷിക്കാരും പറയുന്നു. പ്രാദേശികമായി നേന്ത്രക്കായ ഉത്പാദനം കുറഞ്ഞതും അയല്‍ജില്ലകളില്‍ നിന്നുള്ള കായവരവ് കുറഞ്ഞതിനാലുമാണ് തമിഴ്നാടിനെ ആശ്രയിക്കേണ്ടിവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: