ന്യൂഡല്‍ഹി: കേരളത്തിലെ തീവണ്ടിയാത്രക്കാരുടെ ദീര്‍ഘകാല ആവശ്യത്തിന് റെയില്‍വെ ടൈംടേബിള്‍ കമ്മിറ്റി അംഗീകാരം നല്‍കിയതായി പാസഞ്ചര്‍ അമ്നിറ്റീസ് കമ്മിറ്റി ചെയര്മാന് പി.കെ. കൃഷ്ണദാസ് അറിയിച്ചു.
മംഗലാപുരത്ത് നിന്ന് രാമേശ്വരത്തേക്ക് ഒരു പുതിയ തീവണ്ടി അനുവദിക്കണമെന്നും തിരുവനന്തപുരത്ത് നിന്ന് മധുരയ്ക്കുള്ള അമൃത എക്സ്പ്രസ്സ് രാമേശ്വരത്തേക്ക് നീട്ടാനുമാണ് സെക്കന്തരബാദില്‍ ചേര്‍ന്ന റെയില്‍വെ ടൈംടേബിള്‍ കമ്മിറ്റി റെയില്‍വേ ബോര്‍ഡിന് ശുപാര്‍ശ ചെയ്തത്. മലബാറില്‍ നിന്ന് ബംഗളൂരുവിലേക്ക് ഒരു തീവണ്ടി കൂടി അനുവദിക്കണമെന്ന ആവശ്യത്തില്‍ നിലവിലുള്ള യശ്വന്ത്പൂര്‍ കണ്ണൂര്‍ എക്സ്പ്രസ്സ് കോഴിക്കോട്ടേക്ക് നീട്ടാനും കമ്മിറ്റി റെയില്‍വേ ബോര്‍ഡിനോട് ശുപാര്‍ശ ചെയ്തു.
തീര്‍ത്ഥാടകരുടെ യാത്രാസൗകര്യം വര്‍ദ്ധിപ്പിക്കാന്‍ രാമേശ്വരത്തേക്ക് കൂടുതല്‍ തീവണ്ടികള്‍ അനുവദിക്കണമെന്ന് പി.കെ. കൃഷ്ണദാസ് റെയില്‍ ബോര്‍ഡ് ചെയര്മാന് അനില്‍ കുമാര്‍ ലഹോട്ടിക്ക് നിവേദനം നല്‍കിയിരുന്നു.
രാമേശ്വരത്തേക്ക് നേരിട്ട് തീവണ്ടിയില്ല എന്ന ദീര്‍ഘകാല പ്രശ്നമാണ് ടൈംടേബിള്‍ കമ്മിറ്റിയുടെ ശുപാര്‍ശയോടെ പരിഹരിക്കപ്പെട്ടിരിക്കുന്നത്. കന്യാകുമാരി, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ എത്തിയാല്‍ മാത്രമേ കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് രാമേശ്വരത്തേക്ക് തീവണ്ടി യാത്രക്ക് സൗകര്യമുണ്ടായിരുന്നുള്ളൂ. എല്ലാ ദിവസങ്ങളിലും തീവണ്ടി സൗകര്യം ഇല്ലാത്തതും യാത്രക്കാരെ ബുദ്ധിമുട്ടിച്ചിരുന്നു. പുതിയ തീവണ്ടി അനുവദിക്കാനുള്ള ശുപാര്‍ശയോടെ ദീര്‍ഘകാല പ്രശ്നത്തിനാണ് പരിഹാരമുണ്ടായിരിക്കുന്ന്. വടക്കേ മലബാറില്‍നിന്ന് ബംഗളൂരുവിലേക്ക് കൂടുതല്‍ തീവണ്ടി വേണമെന്ന ആവശ്യവും ദീര്‍ഘകാലമായി ഉള്ളതാണ്. കണ്ണൂര്‍ വരെയുള്ള യശ്വന്ത്പൂര്‍ എക്സ്പ്രസ്സ് കോഴിക്കോട്ടേക്ക് നീട്ടുന്നതോടെ ഈ ആവശ്യത്തിനും ഒരു പരിധി വരെ പരിഹാരമാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: