കണ്ണൂര്‍: പ്രജാപിതാ ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയത്തിന്റെ കണ്ണൂര്‍ ജില്ലയുടെയും നോര്‍ത്ത് വയനാട് മാനന്തവാടി സേവാകേന്ദ്രത്തിന്റെയും ഇന്‍ചാര്‍ജ് രാജയോഗിനി ബ്രഹ്മാകുമാരി മീനാക്ഷി ബെഹന്‍ജി (65) അന്തരിച്ചു. പുലര്‍ച്ചെ നാല് മണിയോടെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
1975ല്‍ ബ്രഹ്മാകുമാരീസ് വിദ്യാലയത്തില്‍ നിന്ന് ഈശ്വരീയ ജ്ഞാനം നേടി. കഴിഞ്ഞ 30 വര്‍ഷമായി കണ്ണൂര്‍ ജില്ലയില്‍ സേവനം അനുഷ്ഠിച്ചുവരികയായിരുന്നു. വൈകുന്നേരം നാല് മണിയോടെ ഭൗതികദേഹം കണ്ണൂര്‍ ചാലാട്ടെ ആശ്രമത്തിലെത്തിച്ചു. നാളെ രാവിലെ ഏഴുമണിക്ക് സ്വദേശമായ കൂര്‍ഗ് പൊന്നംപേട്ടയിലേക്ക് സംസ്കാര ചടങ്ങുകള്‍ക്കായി ഭൗതികദേഹം കൊണ്ടുപോകും. വൈകുന്നേരം വീട്ടുവളപ്പിലാണ് സംസ്കാരം.
കള്ളിച്ചെണ്ടയിലെ പരേതരായ മാച്ചയ്യ-പാര്‍വ്വതി ദമ്പതികളുടെ മകളാണ്. സഹോദങ്ങള്‍: ഉമേഷ്, വിശ്വനാഥ്, ശങ്കറു, കിഷോര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: