ന്യൂഡൽഹി: സ്വാതന്ത്ര്യാനന്തര ഇന്ത്യ അതിന്റെ വികസനത്തിന്റെ ഏറ്റവും ആവേശകരമായ കാലഘട്ടത്തിലാണെന്ന് ഇൻവെസ്കോ ഗ്ലോബൽ സോവറിൻ അസറ്റ് മാനേജ്മെന്റ് പഠനം 2023 ഉദ്ധരിച്ചു കൊണ്ട് കേന്ദ്ര നൈപുണ്യ വികസന, സംരംഭകത്വ, ഇലക്ട്രോണിക്സ് & ഐടി വകുപ്പ് സഹമന്ത്രി ശ്രീ രാജീവ് ചന്ദ്രശേഖർ. വളർന്നു വരുന്ന വിപണികളിൽ ഏറ്റവും നിക്ഷേപയോഗ്യമായ ആഗോള കേന്ദ്രമായി ഇന്ത്യ ചൈനയെ മറികടന്നതായാണ് പഠനം വെളിപ്പെടുത്തുന്നത്.
വെൽത്ത് ഫണ്ടുകളുടെ പ്രധാന നിക്ഷേപ കേന്ദ്രമായി ഇന്ത്യയുടെ വളർച്ച ഉയർത്തിക്കാട്ടുന്നതായി തിങ്കളാഴ്ച പുറത്തിറക്കിയ പഠനം വ്യക്തമാക്കിയിരുന്നു. ഇന്നത്തെ നിക്ഷേപകർ സ്ഥിരവരുമാനത്തേയും സ്വകാര്യ കടത്തേയും അനുകൂലിക്കുന്നുണ്ടെന്നും, രാഷ്ട്രീയ സ്ഥിരത, സജീവമായ നിയന്ത്രണം എന്നിവയുള്ള ഇന്ത്യ ഒരു പ്രധാന ഗുണഭോക്താവായി വളർന്നിട്ടുണ്ടെന്നും പഠനം സൂചിപ്പിക്കുന്നു.
“വികസ്വര വിപണികളിലെ പരമാധികാര നിക്ഷേപത്തിനുള്ള ഏറ്റവും ആകർഷകമായ ആഗോള ലക്ഷ്യമായി ഇന്ന് ലോകം ചൈനക്ക് മുന്നിലായി ഇന്ത്യയെ കാണുന്നു . 75 വർഷം മുമ്പ് സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ചരിത്രത്തിലെ ഏറ്റവും ആവേശകരമായ സമയത്താണ് ഇന്ത്യ ഇന്ന്; നമ്മുടെ ഭാവി വളർച്ചയ്ക്കും വികസനത്തിനുമുള്ള അവസരങ്ങൾ നിറഞ്ഞതാണ് ഇന്നത്തെ ഇന്ത്യ”, അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അശ്രാന്ത പരിശ്രമമാണ് ഇന്ത്യയുടെ നേട്ടത്തിന് കാരണമെന്ന് മന്ത്രി സൂചിപ്പിച്ചു. “പ്രധാനമന്ത്രി നരേന്ദ്ര മോദി ജിയുടെ കഠിനാദ്ധ്വാനവും നയങ്ങളും യുപിഎയുടെ നഷ്ടപ്പെട്ട ദശാബ്ദത്തിന്റെ ഇരുട്ടിൽ നിന്ന് രാജ്യത്തെ ലോക രാഷ്ട്രങ്ങളുടെ മുൻനിരയിലെത്തിച്ചിരിക്കുന്നു. മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയും എല്ലാവർക്കും അവസരങ്ങളുള്ള വികസിത രാഷ്ട്രവുമായി മാറാൻ നമ്മൾ വളരെയധികം മുന്നോട്ട് പോകേണ്ടതുണ്ട്,” മന്ത്രി കൂട്ടിച്ചേർത്തു.
ഇൻവെസ്കോ പഠനം, മാറിക്കൊണ്ടിരിക്കുന്ന മാക്രോ ഇക്കണോമിക് പരിതസ്ഥിതിയെ ഉയർത്തിക്കാട്ടുന്നു. വർദ്ധിച്ചുവരുന്ന പണപ്പെരുപ്പവും ഉയർന്ന പലിശ നിരക്കുകളും നിക്ഷേപകരെ അവരുടെ പോർട്ട്ഫോളിയോ നിർമ്മാണവും അസറ്റ് അലോക്കേഷൻ തന്ത്രങ്ങളും ക്രമീകരിക്കാൻ പ്രേരിപ്പിച്ചു. സ്വകാര്യ കടം ഉൾപ്പെടെയുള്ള സ്ഥിരവരുമാന ആസ്തികളോടുള്ള വർദ്ധിച്ചുവരുന്ന മുൻഗണനയും ഉയർന്നു വരുന്ന വിപണികളോടുള്ള വർദ്ധിച്ചു വരുന്ന താൽപ്പര്യവും നിക്ഷേപകരുടെ പരിഗണനകളിൽ ഇന്ത്യ ചൈനയെ മറി കടന്നിരിക്കുന്നു.
ഇന്ത്യയുടെ രാഷ്ട്രീയ സ്ഥിരത, സജീവമായ നിയന്ത്രണ നടപടികൾ എന്നിവ സോവറിൻ വെൽത്ത് ഫണ്ടുകളുടെ ആകർഷകമായ നിക്ഷേപ കേന്ദ്രമായി മാറ്റിയിരിക്കുന്നുവെന്നാണ് പഠനം പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: