ചിങ്ങവനം: എംസി റോഡില്‍ അപകടങ്ങള്‍ പതിവായിട്ടും പരിഹാര നടപടിയില്‍ അധികൃതരുടെ മെല്ലപ്പോക്ക്. അപകടങ്ങള്‍ പതിവായി നടക്കുന്നയിടങ്ങളില്‍ സിഗ്നല്‍ ലൈറ്റോ സൂചനാ ബോര്‍ഡോ സ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് ഇതുവരെ നടപടിയുണ്ടായിട്ടില്ല.
അപകടം നിരവധി നടക്കുന്ന ചിങ്ങവനം സെന്‍ട്രല്‍ ജങ്ഷനില്‍ സിഗ്നല്‍ ലൈറ്റ് സ്ഥാപിക്കണമെന്ന് നാട്ടുകാരും വ്യാപാരികളും നിരവധി തവണ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവിടെയാണ് ഞായറാഴ്ച വൈകിട്ട് കെഎസ്ആര്‍ടിസി ബസ് ഇടിച്ച് സ്കൂട്ടര്‍ യാത്രക്കാരന് മരിച്ചത്.
ചിങ്ങവനം സെന്‍ട്രല്‍ ജങ്ഷനില്‍നിന്ന് പനച്ചിക്കാട്ടേക്കും വെട്ടിത്തറയിലേക്കും പോകുന്ന റോഡുകളുണ്ട്. എംസി റോഡില്‍ ഇവിടെ സിഗ്നല്‍ ലൈറ്റ് സ്ഥാപിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. ചിങ്ങവനത്ത് എംസിറോഡില്‍ ഇരുവശത്തെയും അനധികൃത പാര്‍ക്കിങും അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്ന് ആക്ഷേപം ഉണ്ട്.
ഒട്ടേറെ കടകളും മാര്‍ക്കറ്റും പ്രവര്‍ത്തിക്കുന്ന റോഡില്‍ സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കണമെന്ന് വ്യാപാര വ്യവസായി ഏകോപന സമിതി ചിങ്ങവനം യൂണിറ്റ് ആവശ്യപ്പെടുന്നത്. നടപടികള്‍ ഉടനെ തുടങ്ങുമെന്ന് അധികൃതര്‍ മറുപടി നല്കുന്നതല്ലാതെ ഒന്നും നടന്നില്ലെന്ന് വ്യാപാരികള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: