തിരുവനന്തപുരം: കേരളാ പോലീസില്‍ നായയെ വാങ്ങിയതില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് ഡോഗ് സ്ക്വാഡ് നോഡല്‍ ഓഫീസറെ സസ്പെന്‍ഡ് ചെയ്തു. അസിസ്റ്റന്റ് കമാന്‍ഡന്റ് എ.എസ്.സുരേഷിനെതിരെയാണ് നടപടി. നായ്ക്കളെ വാങ്ങിയതിലും അവയ്ക്ക് നൽകാനായി ബിസ്ക്കറ്റ് വാങ്ങിയതിലും ക്രമക്കേട് നടത്തിയെന്നാണ് കണ്ടെത്തല്‍.
കെഎപി മൂന്നാം ബറ്റാലിയന്റെ അസിസ്റ്റന്റ് കമാണ്ടൻ്റാണ് സുരേഷ്. വിജിലന്‍സിന്റെ രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെന്ഷന്. ഉയര്‍ന്ന വിലയ്ക്ക് ഉത്തരേന്ത്യയില്‍ നിന്ന് നായ്ക്കളെ വാങ്ങി. നായ്ക്കള്‍ക്ക് വേണ്ടി തിരുവനന്തപുരത്തെ ഒരു സ്ഥാപനത്തില്‍നിന്നാണ് ഉയര്‍ന്ന നിരക്കില്‍ ഭക്ഷ്യ വസ്തുക്കള്‍ വാങ്ങിയിരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഉന്നത ഉദ്യോഗസ്ഥര്‍ അറിയാതെ ഇയാള്‍ ഡോക്ടറെ നിയമിച്ചതായും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ വിജിലന്‍സ് വിശദമായ അന്വേഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: