ന്യൂയോര്‍ക്ക് : വെറും 15 വര്‍ഷത്തിനുള്ളില്‍ കോടിക്കണക്കിന് ആളുകളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റാന്‍ ഇന്ത്യക്ക് കഴിഞ്ഞുവെന്ന് ഐക്യരാഷ്ട്ര സഭ്. ഇന്ത്യയിലെ 41.5 കോടി ആളുകളാണ് 15 വര്‍ഷം കൊണ്ട് ദാരിദ്ര്യത്തില്‍ നിന്നും കര കയറിയത്.
ഇന്ത്യയുള്‍പ്പെടെ 25 രാജ്യങ്ങള്‍ ആഗോള ദാരിദ്ര്യ സൂചികയിലെ കണക്ക് 15 വര്‍ഷത്തിനുള്ളില്‍ പകുതിയാക്കി കുറച്ചു.. ദ്രുതഗതിയിലുള്ള പുരോഗതി കൈവരിക്കാനാകുമെന്ന് ഇത് വ്യക്തമാക്കുന്നതെന്ന് യു എന്‍ അറിയിച്ചു.
ഈ 25 രാജ്യങ്ങളില്‍ ഇന്ത്യയെ കൂടാതെ കംബോഡിയ, ചൈന, കോംഗോ, ഹോണ്ടുറാസ്, ഇന്തോനേഷ്യ, മൊറോക്കോ, സെര്‍ബിയ, വിയറ്റ്നാം എന്നിവ ഉള്‍പ്പെടുന്നു. ആഗോള ബഹുമുഖ ദാരിദ്ര്യ സൂചികയുടെ ഏറ്റവും പുതിയ സൂചിക യു എന്‍ വികസന പദ്ധതിയും ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയിലെ ഓക്സ്ഫോര്‍ഡ് ദാരിദ്ര്യ , മനുഷ്യ വികസന സംരംഭവും പുറത്തിറക്കി.
ഇന്ത്യയില്‍ എല്ലാ സൂചകങ്ങളിലെയും ദാരിദ്ര്യം കുറഞ്ഞിട്ടുണ്ട്. ഏറ്റവും ദരിദ്രമായ സംസ്ഥാനങ്ങളും സംഘങ്ങളുമാണ് ഏറ്റവും വേഗത്തിലുള്ള സമ്പൂര്‍ണ പുരോഗതി കൈവരിച്ചതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: