വാഷിംഗ്ടണ്‍: യുക്രൈനിന്റെ പ്രാദേശിക അഖണ്ഡതയും പരമാധികാരവും അംഗീകരിക്കുന്ന നീതിപൂര്‍വകവും ശാശ്വതവുമായ സമാധാനം കൈവരിക്കുന്നതിന് ഇന്ത്യയ്ക്കോ മറ്റേതെങ്കിലും രാജ്യത്തിനോ വഹിക്കാനാകുന്ന പങ്കിനെ അമേരിക്ക സ്വാഗതം ചെയ്യുന്നതായി സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് മാത്യു മില്ലര്‍ പറഞ്ഞു.
റഷ്യയും യുക്രൈനും തമ്മിലെ സംഘര്‍ഷത്തിന് അറുതിവരുത്തുന്നതില്‍ ഇന്ത്യയ്ക്കോ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കോ പങ്കുവഹിക്കാനാകുമോ എന്ന ചോദ്യത്തിന് വാഷിംഗ്ടണ്‍ ഡിസിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.
നേരത്തെ, ജൂണ്‍ മാസത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശനത്തിനിടെ മോദിയും പ്രസിഡന്റ് ജോ ബൈഡനും യുക്രൈനിലെ സംഘര്‍ഷത്തില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
ഭക്ഷണം, ഇന്ധനം, ഊര്‍ജ സുരക്ഷ, നിര്‍ണായക വിതരണ ശൃംഖലകള്‍ എന്നിവയുള്‍പ്പെടെ ആഗോള സാമ്പത്തിക വ്യവസ്ഥയില്‍ യുദ്ധം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചതായി ഇരുനേതാക്കളും പറഞ്ഞു. നേരത്തെ, മേയ് മാസത്തില്‍, ഹിരോഷിമയില്‍ നടന്ന ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി മോദി യുക്രൈന് പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്കിയെ കാണുകയും റഷ്യയുമായുളള സംഘര്‍ഷം പരിഹരിക്കുന്നതിന് ഇന്ത്യയുടെ പിന്തുണ ഉറപ്പുനല്‍കുകയും ചെയ്തിരുന്നു..
കൂടാതെ, സംഘര്‍ഷം ആരംഭിച്ചതുമുതല്‍, പ്രധാനമന്ത്രി മോദി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനോടും പ്രസിഡന്റ് സെലെന്‍സ്കിയുമായും നിരവധി തവണ സംസാരിച്ചു. നയതന്ത്ര പരിഹാരത്തിന് ശ്രമിക്കണമെന്ന് ഇരു നേതാക്കളോടും അഭ്യര്‍ത്ഥിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: