ന്യൂദല്‍ഹി: കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി അമിത് ഷാ 2023 ജൂലൈ 14ന് ന്യൂദല്‍ഹിയില്‍ ‘എഫ്പിഒകളിലൂടെ പ്രാഥമിക കാര്‍ഷിക വായ്പാ സൊസൈറ്റികള്‍(പിഎസിഎസ്) ശക്തിപ്പെടുത്തല്‍’ എന്ന ഏകദിന മെഗാ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യും. കര്‍ഷക ഉല്പാദക സംഘടനകള്‍ വഴി പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളെ (പിഎസിഎസ്) ശക്തിപ്പെടുത്തുന്നതിനുള്ള വഴികള്‍ ചര്‍ച്ച ചെയ്യുന്നതാണ് കോണ്‍ക്ലേവ്.
ഈ മേഖലയിലെ വിദഗ്ധരും രാജ്യത്തുടനീളമുള്ള എഫ്പിഒകളില്‍ നിന്നുള്ള അംഗങ്ങളും കോണ്‍ക്ലേവില്‍ പങ്കെടുക്കും. കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെ സഹകരണത്തോടെ ദേശീയ സഹകരണ വികസന കോര്‍പ്പറേഷനാണ് (എന്‍സിഡിസി) മെഗാ കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്.
കര്‍ഷകര്‍ രൂപീകരിച്ച കൂട്ടായ സംവിധാനമായ എഫ്പിഓകള്‍,വിഭവങ്ങള്‍ ശേഖരിക്കാനും കര്‍ഷകരുടെ വിലപേശല്‍ ശക്തി വര്‍ദ്ധിപ്പിക്കാനും അവരെ പ്രാപ്തരാക്കുന്ന കാര്‍ഷിക പരിവര്‍ത്തനത്തിനുള്ള പ്രധാന സ്ഥാപനമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘സഹകര്‍ സേ സമൃദ്ധി’ എന്ന കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി അമിത് ഷായുടെ ശ്രമങ്ങളോടെ സഹകരണ മേഖലയില്‍ 1100 പുതിയ എഫ്പിഒകള്‍ രൂപീകരിക്കാന്‍ അടുത്തിടെ തീരുമാനമെടുത്തിരുന്നു.
സഹകരണ മേഖലയെ ശക്തിപ്പെടുത്തുന്നതിനും ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് സമഗ്രമായ പിന്തുണ നല്‍കുന്നതിനുമായിസഹകരണ മന്ത്രാലയത്തിന്റെ സുപ്രധാന ശ്രമങ്ങള്‍ നടന്നു വരുന്നു. പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളെ ശക്തിപ്പെടുത്തുന്നതിലൂടെ സഹകരണ മേഖലയില്‍ 1100 എഫ്പിഒകള്‍ രൂപീകരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി പദ്ധതി പ്രകാരം കൃഷി, കര്‍ഷക ക്ഷേമ മന്ത്രാലയം എന്‍സിഡിസിക്ക് അടുത്തിടെ അധിക ബ്ലോക്കുകള്‍ അനുവദിച്ചു.
പദ്ധതി പ്രകാരം ഓരോ എഫ്പിഒയ്ക്കും 33 ലക്ഷം രൂപ വീതം ധനസഹായം നല്കുന്നു. കൂടാതെ, എഫ്പിഒകളെ പ്രോത്സാഹിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനുമായി ക്ലസ്റ്റര്‍ അധിഷ്ഠിത ബിസിനസ്സ് ഓര്‍ഗനൈസേഷനുകള്‍ക്ക് (സിബിബിഒകള്‍) ഓരോ എഫ്പിഒയ്ക്കും 25 ലക്ഷം രൂപ നിരക്കില്‍ നല്കുന്നു.
കൃഷിയെ സുസ്ഥിരമാക്കുന്നതിലും ഉപജീവനമാര്‍ഗം പ്രോത്സാഹിപ്പിക്കുന്നതിലും കൃഷിയെ ആശ്രയിക്കുന്നവരുടെ മൊത്തത്തിലുള്ള ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിലും എഫ്പിഒകള്‍ നിര്‍ണായക പങ്ക് വഹിക്കുന്നതായി കാണാം. ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് /ഉത്പാദകര്‍ക്ക് മെച്ചപ്പെട്ട വില ലഭ്യമാക്കാനും ഗതാഗതച്ചെലവ് കുറയ്ക്കാനും മൊത്തത്തിലുള്ള ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കാനും അവ സഹായിക്കുന്നു.
പ്രാഥമികമായി കൃഷിയിലും വിത്ത്, വളം മുതലായവയുടെ വിതരണത്തിലും ഏര്‍പ്പെട്ടിരിക്കുന്ന ഏകദേശം 13 കോടി കര്‍ഷകര്‍ക്ക് ഹ്രസ്വകാല വായ്പ നല്കുന്ന ഒരു വലിയ സംഘ ശക്തി പ്രാഥമിക കാര്‍ഷിക വായ്പ സൊസൈറ്റിക്കുണ്ട്. നിലവില്‍, രാജ്യത്തെ 86% കര്‍ഷകരും ചെറുകിട നാമമാത്ര കര്‍ഷകരാണ്.
മെച്ചപ്പെട്ട സാങ്കേതിക വിദ്യ, വായ്പ, മെച്ചപ്പെട്ട അടിസ്ഥാന സൗകര്യം,കൂടുതല്‍ വിപണി ലഭ്യത എന്നിവ നല്കി ഗുണമേന്മയുള്ള മികച്ച ഉല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നതിനായി കര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്നതിന് സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. ഇതിനായി എഫ്പിഒകള്‍ രൂപീകരിക്കുന്നതിന് പിഎസിഎസുമായി ബന്ധപ്പെട്ട കര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്നതിന് സര്‍ക്കാര്‍ ഇതിനകം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍, കേന്ദ്ര കൃഷി, കര്‍ഷക ക്ഷേമ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ 10,000 കര്‍ഷക ഉല്പാദക സംഘടനകളുടെ (എഫ്പിഒ) രൂപീകരണത്തിനും പ്രോത്സാഹനത്തിനുമായി പ്രത്യേക കേന്ദ്ര പദ്ധതി ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: