കൊടകര: മേളകലാ സംഗീതസമിതിയുടെ ഈ വര്‍ഷത്തെ സുവര്ണമുദ്രക്ക് തിമില കലാകാരന് കാവശ്ശേരി കുട്ടികൃഷ്ണന് അര്‍ഹനായി. സമിതിയുടെ 13ാം വാര്‍ഷികത്തോടനുന്ധിച്ച് ഓഗസ്റ്റ് 17 ന് വൈകിട്ട് 4 ന് കൊടകര പൂനിലാര്‍ക്കാവ് ക്ഷേത്രമൈതാനിയില്‍ നടക്കുന്ന സമ്മേളനത്തില്‍ പെരുവനം കുട്ടന്മാരാര് സുവര്‍ണമുദ്ര സമ്മാനിക്കും.
കവിയും എഴുത്തുകാരനുമായ ആലങ്കോട് ലീലാകൃഷ്ണന് ഉദ്ഘാടനം ചെയ്യും. സമിതി പ്രസിഡണ്ട് പി.എം. നാരായണമാരാര്‍ അധ്യക്ഷത വഹിക്കും. മുതിര്‍ന്ന വാദ്യകലാകാരന്മാരായ പല്ലാവൂര്‍ രാഘവപിഷാരടി, കാക്കയൂര്‍ അപ്പുക്കുട്ടന് മാരാര്‍ എന്നിവരെ ആദരിക്കും. മദ്ദള കലാകാരനായിരുന്ന പാലക്കാട് കാവശ്ശേരി ചക്രപാണി പിഷാരടിയുടേയും മാധവിപിഷാരസ്യാരുടേയും മകനായി ജനിച്ച കുട്ടികൃഷ്ണന് പൊറത്തുവീട്ടില്‍ നാണുമാരാരുടെ ശിഷ്യനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: