വിഴിഞ്ഞം: കിണറില്‍ ഉറയിറക്കുന്ന ജോലിക്കിടെ മണ്ണിടിഞ്ഞ് വീണ് കുടുങ്ങിയ അന്യസംസ്ഥാന തൊഴിലാളി യെ രക്ഷിക്കാനായില്ല. തമിഴ്നാട് പാര്‍വ്വതിപുരം സ്വദേശി മഹാരാജി (50) ന്റെ മൃതദേഹം രാവിലെയോടെ പുറത്തെടുത്തു. എന്‍.ഡി.ആര്.എഫ് അടക്കം രക്ഷാപ്രവര്‍ത്തനത്തിനെത്തിയിട്ടും തൊഴിലാളിയുടെ ജീവന് രക്ഷിക്കാനായില്ല. മെഷീനുകള്‍ ഇറക്കിയുള്ള രക്ഷാപ്രവര്‍ത്തനം ദുഷ്കരമായിരുന്ന സാഹചര്യത്തില്‍ ഫയര്‍ഫോഴ്സും മറ്റ് തൊഴിലാളികളും എന്‍.ഡി.ആര്.എഫ്, പോലീസ് സംഘങ്ങള്‍ മഹരാജനെ രക്ഷിക്കാന്‍ രാപ്പകലില്ലാതെ കഷ്ടപ്പെട്ടിരുന്നു. വിഴിഞ്ഞം മുക്കോലയില്‍ ശനിയാഴ്ചയായിരുന്നു അപകടം.
വിഴിഞ്ഞം മുക്കോല ശക്തിപുരം റോഡില്‍ അശ്വതിയില്‍ സുകുമാരന്റെ വീട്ടുവളപ്പിലെ കിണര്‍ വൃത്തിയാക്കുന്നതിനിടെയായിരുന്നു അപകടം. 90 അടിയോളം താഴ്ചയുള്ള കിണറില്‍ നാലു ദിവസം കൊണ്ട് കോണ്‍ക്രീറ്റ് ഉറ സ്ഥാപിക്കുന്ന ജോലികള്‍ നടക്കുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലെ മഴയ്ക്കു ശേഷം ഇന്നലെ പണി പുനരാരംഭിക്കുകയായിരുന്നു. ഇതിനിടയിലാണ് കിണറ്റിലേക്ക് 20 അടിയോളം മണ്ണിടിഞ്ഞ് വീണത്. യന്ത്രങ്ങള്‍ ഇറക്കി പരിശോധന അസാധ്യമായതിനാല്‍ തൊഴിലാളികളെ ഉപയോഗിച്ചാണ് കിണറ്റില്‍ നിന്ന് മണ്ണ് നീക്കം ചെയ്ത് മഹാരാജിനെ പുറത്തെടുക്കാന്‍ ശ്രമിച്ചത്. സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ്, ചാക്ക വിഴിഞ്ഞം മേഖലയില്‍ നിന്നുള്ള ഫയര്‍ ഫോഴ്സ് യൂണിറ്റിന്റെയും കേരള പൊലീസിന്റെയും നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം. 28 മണിക്കൂറിലേറെ പരിശ്രമിച്ചിട്ടും തൊഴിലാളിയെ പുറത്തെടുക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: