തിരുവനന്തപുരം: ഇന്ത്യയുടെ സാങ്കേതിക അവസരങ്ങള്‍ നിറഞ്ഞ ദശാബ്ദത്തെ യുവ തലമുറ നയിക്കുമെന്ന് കേന്ദ്ര ഇലക്ട്രോണിക്സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, & നൈപുണ്യ വികസന, സംരംഭകത്വ സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
കോട്ടയത്ത് ബാലഗോകുലത്തിന്റെ 48ാം വാര്‍ഷികത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ യുവജനങ്ങള്‍ തങ്ങളുടെ നൂതനാശയങ്ങള്‍ നടപ്പിലാക്കുന്നതിലും വിജയിക്കുന്നതിലും തടസ്സങ്ങള്‍ നേരിടുന്നില്ലെന്ന് മന്ത്രി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥാ പരിപാടികള്‍ കേന്ദ്ര ആനുകൂല്യങ്ങള്‍ പൗരന്മാരിലേക്ക് എത്തുന്നുവെന്ന് ഉറപ്പാക്കുന്നു.
ആധുനികവല്‍ക്കരണത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും ഇന്ത്യ വേണ്ടത്ര പണം ചെലവഴിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആധുനികവല്‍ക്കരണത്തിനും വികസനത്തിനുമൊപ്പം ചരിത്രവും പൈതൃകവും സംരക്ഷിക്കുണമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രഗവണ്മെന്റിന്റെ കഴിഞ്ഞ 9 വര്‍ഷം യുവതലമുറയുടെ അവസരങ്ങള്‍ വര്‍ധിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: