തൃശുര്: ഏറ്റവും പുതിയ മോഡല്‍ വാഹനം എക്സ് യു വി 700 എ എക് സ് ഓട്ടോമാറ്റിക് കാര്‍ ഗുരുവായൂരപ്പന് വഴിപാടായി സമര്‍പ്പിച്ച് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര.
ശനിയാഴ്ച ഉച്ചപൂജയ്ക്ക് ശേഷം നടതുറന്നപ്പോഴായിരുന്നു വാഹന സമര്‍പ്പണം. കിഴക്കേ നടയിലാണ് ചടങ്ങ് നടന്നത്.ദേവസ്വം ചെയര്മാന് ഡോ. വി കെ വിജയന് വാഹനത്തിന്റെ താക്കോല്‍ മഹീന്ദ്രാ ആന്റ് മഹീന്ദ്രാ ലിമിറ്റഡ് ആട്ടോമോറ്റീവ് ടെക്നോളജി ആന്റ് പ്രോഡക്ട് ഡവലപ്മെന്റ് പ്രസിഡന്റ് ആര് വേലുസ്വാമിയാണ് കൈമാറിയത്.
വെളള നിറത്തിലുളള രണ്ടായിരം സി സി ആട്ടോമാറ്റിക് പെട്രോള്‍ എഡിഷന് എക്സ് യു വി ആണിത്. ഓണ്‍ റോഡ് വില 28,85853 രൂപ.
2021ഡിസംബറില്‍ ലിമിറ്റഡ് എഡിഷന് ഥാര്‍ മഹീന്ദ്ര ആന്റ് മഹീന്ദ്ര ക്ഷേത്രത്തില്‍ സമര്‍പ്പിച്ചിരുന്നു. പിന്നാലെ ഇത് ലേലം ചെയ്തതില്‍ വിവാദവുണ്ടായി. തുടര്‍ന്ന വീണ്ടും നടന്ന ലേലത്തില്‍ പ്രവാസി വ്യവസായി വിഘ്നേഷ് വിജയകുമാര്‍ ഥാര്‍ സ്വന്തമാക്കി. 43 ലക്ഷം രൂപയും അഞ്ച് ലക്ഷത്തോളം ചരക്ക് സേവന നികുതിയും നല്‍കിയാണ് വിഘ്നേഷ് വിജയകുമാര്‍ ഥാര്‍ ലേലത്തില്‍ വാങ്ങിയത്. അടിസ്ഥാനവിലയുടെ മൂന്നിരട്ടി തുകയ്ക്കായിരുന്നു ലേലം കൊണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: